Latest NewsInternational

ദുബായ് വിമാനത്തില്‍ 18550 ദിര്‍ഹം മോഷണം, തൊണ്ടിമുതല്‍ ഫ്ളഷ് ചെയ്തു

ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് വരുന്ന 3 യാത്രക്കാരുടെ പേഴ്സുകളില്‍ നിന്നാണ് രൂപ മോഷ്ടിച്ചത്.

ദുബായ് :  ദുബായ് ബോണ്ട് വിമാനത്തില്‍ വെച്ച് യാത്രക്കാരന്‍റെ പേഴ്സില് നിന്ന് 18550 ദിര്‍ഹം വിമാനത്തിലെ തന്നെ ജീവനക്കാരനായ സ്റ്റുവാര്‍ഡ് കവര്‍ന്നു. ഏകദേശം 3 ലക്ഷത്തി എഴുപതിനായിരം രൂപയോളം വരും. മോഷ്ടിച്ച ശേഷം പിടിക്കപ്പെടുമെന്നായപ്പോള്‍ തൊണ്ടിമുതല്‍ ടൊയ് ലറ്റില്‍ ഇട്ട് ഫ്ലഷ് ചെയ്തു. ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് വരുന്ന 3 യാത്രക്കാരുടെ പേഴ്സുകളില്‍ നിന്നാണ് രൂപ മോഷ്ടിച്ചത്.

വിമാനത്തിന്‍റെ സീറ്റില്‍ പേഴ്സും മറ്റ് ബാഗുകളും വെച്ചതിന് ശേഷം പിതാവിനെ കൂട്ടാനായി പോയി മടങ്ങി സീറ്റില്‍ എത്തിയപ്പോളാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. മോഷണ വിവരം പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് വിദഗ്ദ പരിശീലനം നടത്തിയെങ്കിലും പണം കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നീട് ജീവനക്കാരനായ സ്റ്റുവാര്‍ഡ് കെെകാര്യം ചെയ്ത ബില്ലുകള്‍ വിരലടയാള വിദഗ്ദര്‍ പരിശോധന നടത്തിയതോടെയാണ് ആളെ കണ്ടെത്താന്‍ കഴിഞ്ഞത്.

ഈ ജീവനക്കാരന്‍ പണം മോഷണം പോയെന്ന് ആരോപിച്ച യുവാക്കളെ ബാഗുകളും മറ്റും എടുത്തുവെക്കാന്‍ സഹായിച്ചിരുന്നു. ജീവനക്കാരനില്‍ സംശയം തോന്നിയതോടെയാണ് ചോദ്യം ചെയ്തത്. ജനറല്‍ ഡയറക്ടറേറ്റ് ഒാഫ് ക്രിമിനല്‍ എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജിയാണ് വിരലടയാള പരിശോധനയില്‍ പേഴ്സിലും ബില്ലിലും വിമാനത്തിലെ പരിചാരകന്‍റെ വിരലടയാളം കണ്ടെത്തിയത്. പോലീസ് നിര്‍ദ്ദേശിച്ച പ്രകാരം പണം മോഷണം പോയ പേഴ്സില്‍ പരാതി നല്‍കിയവര്‍ സ്പര്‍ശിച്ചിരുന്നില്ല. പിന്നീട് നടത്തിയ പരിശോധനയിലാണ് കള്ളി വെളിച്ചതായത്. ജീവനക്കാരനെ ഇതിന്‍റെ അടിസ്ഥാനത്തില്‍ പിടികൂടി ചോദ്യം ചെയ്തെങ്കിലും ആദ്യം കുറ്റം സമ്മതിച്ചില്ല. പിന്നീട് വിമാനത്തിലെ ടൊയ് ലറ്റില്‍ ഫ്ലഷ് ചെയ്തതായി സമ്മതിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button