CricketLatest News

ടെസ്റ്റ് ക്രിക്കറ്റ് : നിര്‍ണായക മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഐ.സി.സി

ദുബായ് : ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ നിര്‍ണായക മാറ്റങ്ങള്‍ വരുത്താനൊരുങ്ങി ഐ.സി.സി. ടെസ്റ്റ് മത്സരങ്ങളുടെ ദൈര്‍ഘ്യം നാലുദിവസമാക്കി ചുരുക്കുക, പരമാവധി മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്തുക എന്നീ നീക്കങ്ങളാണ് ഐ.സി.സി. ആലോചിക്കുന്നത്. ടെസ്റ്റിനെ ജനകീയമാക്കുക എന്നതാണ് ലക്‌ഷ്യം.
ഐ.സി.സി. ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ജെഫ് അലാര്‍ഡീസാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങളെക്കുറിച്ച്‌സൂചന നല്‍കിയത്.

ടെസ്റ്റ് മത്സരങ്ങള്‍ പകലും രാത്രിയുമായി നടത്തുകയും നാലു ദിവസമാക്കി ചുരുക്കുകയും ചെയ്യുന്നതിലൂടെ കൂടുതല്‍ കാണികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനാകുമെന്നും ഇതുമായി ബന്ധപ്പെട്ടു നടത്തിയ പഠനത്തില്‍ ഡേ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ ടെലിവിഷന്‍ വ്യൂവര്‍ഷിപ്പ് പോലും പകല്‍ നടക്കുന്ന മത്സരങ്ങളേക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്നു വ്യക്തമായതായും അലാര്‍ഡിസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button