മുംബൈ: മുംബെയിലെ ചേരി പ്രദേശമായ ധാരാവിക്ക് പുതു ഭാവം നല്‍കാന്‍ ഒരുങ്ങിയിരിക്കുകയാണ് മഹാരാഷ്ട്രാ സര്‍ക്കാര്‍. 2019 ലെ പൊതു തിരഞ്ഞെടുപ്പിന്റെ ഭാഗമായാണ് സര്‍ക്കരിന്‍റെ ഈ പദ്ധതി നടപ്പിലാക്കാനായുളള നീക്കം. ഏഷ്യയിലെ ഏറ്റവും വലിയ ചേരി പ്രദേശങ്ങളില്‍ ഒന്നാണ് ധാരവി. ബാന്ദ്ര – കുര്‍ല പ്രദേശത്തിന് അടുത്തായി സ്ഥിതി ചെയ്യുന്ന ധാരവി ഇന്ത്യയിലെ ഏറ്റവും ഭൂമി വിലയുളള സ്ഥലങ്ങളില്‍ ഒന്നാണ്. ധാരവിയിലെ 535 ഒാളം എക്കര്‍ വരുന്ന ഭൂമി നവീകരിച്ച് വിപണന സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ് സര്‍ക്കാര്‍ പദ്ധതി ഇട്ടിരിക്കുന്നത്.
ഇതിനുളള ശ്രമം 2004 ല്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതാണെങ്കിലും ആ കാല്‍വെയ്പ്പ് വിഫലമായി. ഇതിന് ശേഷമാണ് സര്‍ക്കാര്‍ വീണ്ടും പദ്ധതി പൊടിതട്ടി മിനുക്കാന്‍ ഒരുങ്ങുന്നത്. സ്വകാര്യമേഖലയുമായി സംയുക്തമായി സഹകരിച്ചാണ് സര്‍ക്കാര്‍ ഈ വലിയ പദ്ധതി നടപ്പിലാക്കുന്നത്. സര്‍ക്കാരിന് ഈ പദ്ധതിയില്‍ 20 ശതമാനം മാത്രമാണ് ഒാഹരിയുളളത്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ മൊത്തം 26000 കോടി രൂപ ചിലവ് വരുമെന്നാണ് കണക്ക് കൂട്ടുന്നത്. പദ്ധതിയുടെ ആദ്യഘട്ടം 7 വര്‍ഷത്തിനുളളില്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നുമാണ് വിലയിരുത്തല്‍. എങ്കിലും ധാരാവിയെ ഒരു പുതു ബിസിനസ് സാമ്രാജ്യമായി കാണുന്നതിന് ഒരു 25 വര്‍ഷം കൂടി എന്തായാലും കാത്തിരിക്കേണ്ടിവരും.
Post Your Comments