മുംബൈ : ഏപ്രില്‍ ഒന്നിന് ശേഷം മുംബൈയിലെ ധാരാവിയില്‍ ആദ്യമായി പൂജ്യം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും തിരക്കേറിയ ചേരികളില്‍ ഒന്നായ ധാരാവിയില്‍ ആദ്യ കൊവിഡ് കേസ് ഏപ്രില്‍ ഒന്നിനാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ മൊത്തം 3788 കേസുകളാണ് ധാരാവിയില്‍ ഉള്ളത്. ഇതില്‍ 12 മാത്രമാണ് ആക്റ്റീവ് കേസുകള്‍. ഇതില്‍ എട്ട് എണ്ണം ഐസൊലേഷനിലും ബാക്കി നാല് കൊവിഡ് കേന്ദ്രങ്ങളിലും ആണ്.
ഇപ്പോള്‍ 3464 പേര്‍ രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ചെറിയ കോളനികളിലായി 6.5 ലക്ഷം പേരാണ് ധാരാവിയില്‍ താമസിക്കുന്നത്. മുമ്പ് മുംബൈയിലെ പ്രധാന ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായിരുന്നു ധാരാവി. ഏപ്രില്‍ ഒന്നിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സംഖ്യ 100 ആയി. തുടര്‍ന്ന് 20 ദിവസത്തിനുള്ളില്‍ ഇത് 1000ആയി ഉയരുകയായിരുന്നു. മെയ് 23ഓടെ ഇത് 1500 ആയി. പിന്നീട് മെയ് പകുതിയോടെ ഒരു ദിവസം 50 എന്ന നിലയില്‍ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങി. എന്നാല്‍, ജൂണ്‍ മുതല്‍ ധാരാവിയില്‍ കൊവിഡ് കേസുകളുടെ എണ്ണം താഴാന്‍ തുടങ്ങി.
Post Your Comments