ജനസാന്ദ്രത ഏറെയുള്ള ധാരാവിയിൽ 24 മണിക്കൂറിനിടയിൽ ഒരു കൊവിഡ് കേസ് പോലും സ്ഥിരീകരിക്കാത്ത ദിവസം വന്നത് സംസ്ഥാനത്ത് വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൂജ്യം കേസ് ആയതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തുള്ളവർ. ചിട്ടയാര്‍ന്ന പ്രവര്‍ത്തനവും വ്യാപകമായ ടെസ്റ്റിംഗും കൃത്യമായ ഐസൊലേഷനുമാണ് ധാരാവിയെ കൊവിഡ് മുക്തമാക്കിയത്. ലോകത്തെ ഞെട്ടിച്ച മഹാമാരിയെ നിയന്ത്രണവിധേയമാക്കിയിരിക്കുകയാണ് ധാരാവി.
Also Read: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷം കേരളത്തിലെന്ന് കേന്ദ്രസര്‍ക്കാര്‍
തുടര്‍ച്ചയായ നാലാമത്തെ തവണയും ധാരാവിയുടെ എംഎല്‍എ ആയ വര്‍ഷ ഗെയ്ക്‌വാദ് എന്ന വിദ്യാഭ്യാസ മന്ത്രി ഇതിന്റെ സന്തോഷം മറച്ചുവെയ്ക്കുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെയാണ് ധാരവിയിൽ ഒരു കേസ് പോലുമില്ലാതെ മാറിയതെന്ന് വർഷ അടുത്തിടെ ഒരു മലയാള മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
ധാരാവിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്. ഇന്ന് ഞങ്ങള്‍ക്ക് കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാം. ആളുകൾ പുറത്തേക്ക് ഇറങ്ങുന്നത് വളരെ കുറഞ്ഞു. അവർക്കാവശ്യമായ സാധനങ്ങൾ അവരുടെ അടുത്തെത്തിക്കുന്ന രീതിയിൽ പ്രവർത്തനങ്ങൾ നടത്തിയെന്ന് വർഷ പറയുന്നു.
കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കേരളത്തിന് നിരവധി ദേശീയ – അന്താരാഷ്ട്ര അവാര്‍ഡുകളും പ്രശംസകളും കിട്ടിയിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് പറയാനുള്ളതെന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് വർഷ നൽകിയ മറുപടിയും ശ്രദ്ധേയമാകുന്നു. ”ഞങ്ങളെ സംബന്ധിച്ച് അവാര്‍ഡുകളെക്കാള്‍ പ്രധാനം ജനങ്ങളുടെ ജീവനും സുരക്ഷക്കുമാണ്. കേസുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്ത് അവാര്‍ഡ് കിട്ടിയിട്ടും എന്താണ് കാര്യം. അവാര്‍ഡുകളുടെ പിന്നാലെ ഞങ്ങള്‍ പോയിട്ടില്ല”.- വർഷ പറയുന്നു.
‘മുഖ്യമന്ത്രി ഉദ്ധവ് ജി, ആരോഗ്യമന്ത്രി രാജേഷ് ജി എന്നിവരുടെ നേതൃത്വത്തില്‍ നല്ല മിക്ച്ച പോരാട്ടമാണ് നടന്നത്. മനോഹരമായി പ്രവര്‍ത്തിച്ച ആരോഗ്യ പ്രവര്‍ത്തകരോടുള്ള നന്ദി ഈ അവസരത്തില്‍ ഞാന്‍ രേഖപ്പെടുത്തുകയാണ്. ആരോഗ്യമന്ത്രി രാജേഷ് ജിയുടെ നിലപാടും ഇത് തന്നെയാണ്. ഇപ്പോഴും ഞങ്ങള്‍ ജാഗരൂകാരാണ് ഏത് നിമിഷവും ഒരുപുതിയ കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാം.’ – വർഷ കൂട്ടിച്ചേർത്തു.
Post Your Comments