Latest NewsNewsInternational

പ്രവാസികള്‍ക്ക് ആശങ്ക പരത്തി വിസ നിയമത്തില്‍ സുപ്രധാന മാറ്റത്തിനു ഒരുങ്ങി പ്രമുഖ രാജ്യം

വാഷിങ്ടൻ : എച്ച് 1ബി വീസയിൽ ജോലി ചെയ്യുന്നവരുടെ ജീവിതപങ്കാളിക്കും യുഎസിൽ ജോലി ചെയ്യാൻ അനുമതി നൽകുന്ന നിയമം നിർത്തലാക്കാൻ നീക്കം. എച്ച് 1ബി, എൽ1 വീസകൾക്കു ശമ്പളപരിധി ഇരട്ടിയിലേറെയായി ഉയർത്തുന്നതിനു പുറമേ തൊഴിൽവീസയിലെത്തുന്നവരുടെ പങ്കാളികൾക്കു തൊഴിൽ കാർഡുകൾ നൽകുന്നതും നിർത്തലാക്കി ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു.

എച്ച് 1ബി വീസ ഉടമകളുടെ, നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതകളുള്ള ജീവിതപങ്കാളിക്ക് എച്ച് 4 ആശ്രിതവീസയിൽ ജോലി ചെയ്യാൻ 2015 ൽ ഒബാമ ഭരണകൂടം കൊണ്ടുവന്ന നിയമത്തിലൂടെ സാധിക്കുമായിരുന്നു.2016ൽ എച്ച് 4 ആശ്രിതവീസയുള്ള 41,000 പേർക്ക് യുഎസിൽ ജോലിക്ക് അനുമതി നൽകിയിരുന്നു. ഈ വർഷം ജൂൺ വരെ 36,000 എച്ച് 4 വീസക്കാർക്കാണ് ജോലിക്ക് അനുമതി നൽകിയത്.

മുൻ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന നിയമമാണ് റദ്ദാക്കാൻ നീക്കം നടക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യക്കാരെയും അവരുടെ കുടുംബങ്ങളെയും ബാധിക്കുന്നതാണ് ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം. ഐടി കമ്പനികൾ പ്രതിവർഷം പതിനായിരക്കണക്കിനു തൊഴിലാളികളെ നിയമിക്കാൻ ആശ്രയിക്കുന്നത് എച്ച്1ബി വീസകളാണ്. സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളിൽ വിദേശ തൊഴിലാളികളെ നിശ്ചിതകാലത്തേക്കു നിയമിക്കാൻ അനുവദിക്കുന്നതാണു എച്ച് 1ബി വീസ.

എച്ച് 1ബി വീസയിലൂടെ ഇന്ത്യയിൽനിന്നും ചൈനയിൽനിന്നും ഒട്ടേറെപ്പേരാണ് യുഎസിൽ ജോലി ചെയ്യുന്നത്. അമേരിക്കൻ പൗരൻമാർക്ക് പ്രാഥമിക പരിഗണന നൽകുന്ന ട്രംപിന്റെ നയത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വിദേശ വിദ്യാർഥികൾക്കു പഠനം പൂർത്തിയാക്കിയശേഷം തൊഴിൽപരിശീലനത്തിനായി കൂടുതൽ കാലം യുഎസിൽ ചെലവഴിക്കാനുള്ള അനുമതിയും റദ്ദാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button