Latest NewsInternational

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ വധിക്കാൻ ശ്രമിക്കുന്നു; ശ്രീലങ്കന്‍ പ്രസിഡന്റ്

ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കൻ സർക്കാർ തയ്യാറായിട്ടില്ല

കൊളംബോ: തന്നെ വധിക്കാന്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം. സിരിസേന. കാബിനറ്റ് യോഗത്തില്‍ പ്രസിഡന്റ് ഇക്കാര്യം പറഞ്ഞതായി ദ ഹിന്ദുവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അറിഞ്ഞിട്ടാണോ ഇതെന്ന് വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഹയുടെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടു മുമ്പായാണ് സിരിസേനയുടെ ആരോപണം. എന്നാല്‍ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാന്‍ ശ്രീലങ്കൻ സർക്കാർ തയ്യാറായിട്ടില്ല.

കഴിഞ്ഞ മാസം സിരിസേനയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റത്തിന് നമല്‍ കുമാര എന്നായാളേയും ഇയാളെ സഹായിച്ചുവെന്ന കുറ്റത്തിന് എം.തോമസ് എന്ന മലയാളിയേയും അറസ്റ്റ് ചെയ്തിരുന്നു. എന്നാള്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ പിന്നീട് ഇക്കാര്യം നിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രസിഡന്റിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button