ന്യൂഡൽഹി: കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ മോദി സർക്കാരിന്റെ തീരുമാനത്തെ പ്രശംസിച്ച് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സ്വാതന്ത്ര്യാനന്തര ഭാരതത്തിന് ഏറ്റവും തലവേദന സൃഷ്ടിച്ച ജമ്മു കശ്മീർ വിഷയത്തിന് പരിസമാപ്‌തി കുറിച്ചിരിക്കുകയാണ്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി 2019 -ഓഗസ്റ്റ് -5 ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുകയാണ് മോദി സർക്കാർ. ഇന്ത്യ കണ്ടതിൽ വെച്ച് ഏറ്റവും ശക്തനും, കരുത്താനുമായ ഭരണാധികാരിയായി നരേന്ദ്ര മോദി മാറിയിരിക്കുകയാണ്. മോഹൻ ഭാഗവത് കൂട്ടിച്ചേർത്തു.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുക, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35എയില്‍ നല്‍കിയിരിക്കുന്ന ആനുകൂല്യങ്ങള്‍ റദ്ദാക്കുക. ജമ്മു കാഷ്മീരിനെ പുനസംഘടിപ്പിക്കുക തുടങ്ങിയവയാണ് ബില്ലില്‍ കൊണ്ടുവന്നത്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇതു സംബന്ധിച്ച് പ്രമേയം പാസാക്കുകയും ചെയ്തു. പ്രതിപക്ഷ ബഹളത്തിനിടെയാണ് അമിത്ഷാ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ മറ്റു സംസ്ഥാനങ്ങളെ പോലെ തന്നെയാവും കാശ്മീരും.
Post Your Comments