തെന്നിന്ത്യന്‍ സിനിമ ലോകവും ആരാധകരും ആഘോഷമാക്കിയ താരവിവാഹമായിരുന്നു നടി നയന്‍താരയുടേയും സംവിധായകന്‍ വിഘ്‌നേഷ് ശിവന്റേയും. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തിരുന്നത്. ചില ഫോട്ടോകള്‍ക്ക് താഴെ നെഗറ്റീവ് കമന്റുകളും നിറഞ്ഞിരുന്നു. അങ്ങനെ വന്ന ഒരു നെഗറ്റീവ് കമന്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ഡോക്ടറായിരുന്നു വളരെ ഹീനമായ കമന്റ് പങ്കുവെച്ചത്. ഡോക്ടറുടെ കമന്റിന് ഗായിക ചിന്മയി ശ്രീപദ മറുപടി നൽകിയിരിക്കുകയാണ്.
സ്‌ക്രീന്‍ ഷോര്‍ട്ട് അടക്കം പോസ്റ്റ് ചെയ്തു കൊണ്ടായിരുന്ന ചിന്മയിയുടെ പ്രതികരണം. ഒരു ഡോക്ടര്‍ തന്നെ ഇത്തരത്തിലൊരു കമന്റ് എഴുതിയതില്‍ തനിയ്ക്ക് വളരെ അധികം വേദനയുണ്ടെന്നും താരം കുറിച്ചു. ഇത്തരത്തില്‍ ചിന്തിക്കുന്ന ഡോക്ടര്‍മാര്‍ക്കിടയില്‍ പഠിച്ച് വരുന്ന വനിത ഡോക്ടേഴ്‌സിന് ഒരു പുരസ്‌കാരം കൊടുക്കണമെന്നായിരുന്നു ചിന്മയി എഴുതിയത്.
Also Read:കാന്തല്ലൂരില്‍ തോട്ടം സൂപ്പര്‍വൈസറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
‘അഭിനയത്തില്‍ നയന്‍താരയ്ക്കുള്ള കഴിവിനെ കുറിച്ച് എനിക്ക് ഒരു എതിര്‍ അഭിപ്രായവും ഇല്ല. അവരുടെ കഴിവിനെ ഞാന്‍ ബഹുമാനിയ്ക്കുന്നു. അമ്മൂമ്മയുടെ വയസ്സില്‍ കല്യാണം കഴിച്ച് കുട്ടികളുണ്ടാക്കാനുള്ള ഈ തീരുമാനം വലിയ തെറ്റാണ്. നാല്‍പതിനോട് അടുക്കുന്ന നയന്‍താര എങ്ങിനെ കുടുംബ ജീവിതം നയിക്കാനാണ്. എങ്ങിനെ കുട്ടികളുണ്ടാവും. ഇതിന് നയന്‍താരയെ ഐവിഎഫ് സെന്ററുകള്‍ സഹായിക്കേണ്ടി വരും’, എന്നായിരുന്നു ഡോക്ടറുടെ കമന്റ്.
‘നമ്മള്‍ മെഡിക്കല്‍ കോളേജുകളിലെ ലിംഗവിവേചനത്തെ കുറിച്ചും സ്ത്രീ ഡോക്ടര്‍മാരും ശസ്ത്രക്രിയാ വിദഗ്ധരും അഭിമുഖീകരിക്കുന്ന ലിംഗവിവേചനത്തെക്കുറിച്ചും സോഷ്യല്‍ മീഡിയയിലൂടെ സംസാരിയ്ക്കുന്നു, അതിനിടയിലാണ് ഒരു ഡോക്ടറുടെ ഈ കമന്റ് ശ്രദ്ധയില്‍ പെട്ടത്. ഒരു നടി വിവാഹിതയായി, അതിന് ഈ ഗംഭീര ഡോക്ടര്‍ ഉടന്‍ തന്നെ ഇങ്ങനെ ഒരു കമന്റ് ഇടുന്നു. ഇത്തരം പ്രൊഫസര്‍മാര്‍ക്കിടയില്‍ നിന്ന് പഠിച്ചുവരുന്ന പെണ്‍ ഡോക്ടര്‍മാര്‍ക്ക് ഒരു പുരസ്‌കാരം കൊടുക്കണം’, ചിന്മയി കമന്റ് ചെയ്തു.
Post Your Comments