NewsInternational

വധശിക്ഷാ വിഷയത്തില്‍ അന്താരാഷ്ട്ര സംഘടനകള്‍ ഭീഷണിപ്പെടുത്തുന്നതായി സിരിസേന

 

കൊളംബോ: വധശിക്ഷാ പ്രശ്‌നത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ തങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന.

ലഹരിമരുന്ന് കളളക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. വധശിക്ഷ ഏര്‍പ്പെടുത്തിയ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും പ്രതിപക്ഷനേതാവ് മഹിന്ദ രജപക്‌സെയും നിരവധി പാശ്ചാത്യരാജ്യങ്ങളും എതിര്‍ത്തിരുന്നു. വാണിജ്യ ഇളവുകളുടെ പേരുപറഞ്ഞ് ശ്രീലങ്കയുടെ പരമാധികാരത്തെ ചോദ്യംചെയ്യാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്ന് സിരിസേന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button