തിരുവനന്തപുരം: സദ്ഭരണ സൂചികയിൽ കേരളം മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ പ്രസിദ്ധീകരിച്ച സദ്ഭരണ സൂചിക പ്രകാരം കാര്യക്ഷമമായ ഭരണമാതൃകയിൽ കേരളം അഞ്ചാം സ്ഥാനമാണ് നേടിയത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനം കേരളത്തിനാണെന്നും പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളുടെ ഗുണഫലമാണ് ഇതെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കി.
പൊതുജനാരോഗ്യ മേഖലയുടെ റാങ്കിംഗിലും പരിസ്ഥിതി മേഖലയുടെ റാങ്കിംഗിലും കേരളം ഒന്നാം സ്ഥാനത്താണണെന്ന് പിണറായി വിജയൻ പറഞ്ഞു. ജുഡീഷ്യറി, പബ്ലിക് സേഫ്റ്റി വിഭാഗങ്ങളുടെ റാങ്കിംഗിൽ സംസ്ഥാനം രണ്ടാം സ്ഥാനവും സാമൂഹ്യക്ഷേമ വികസന മേഖലയിൽ മൂന്നാം സ്ഥാനവും നേടി.
അതേസമയം മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ വ്യാപക വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കിഴക്കമ്പലത്ത് ഇതര സംസ്ഥാനതൊഴിലാളികൾ നടത്തിയ അതിക്രമം ചൂണ്ടിക്കാട്ടിയുള്ള പ്രതികരണങ്ങളാണ് ഏറെയും. അന്യസംസ്ഥാന തൊഴിലാളികൾക്ക് അഴിഞ്ഞാടാൻ വളംവെച്ച് കൊടുക്കലാണോ സദ്ഭരണമെന്നും പ്രളയഫണ്ട് പോലും കട്ടുതിന്നുന്നവരാണോ സദ്ഭരണം കാഴ്ചവെയ്ക്കുന്നതെന്നും ചിലർ ചോദിക്കുന്നു.
Post Your Comments