ന്യൂഡല്‍ഹി: ശബരിമല നട തുറന്നതോടെ സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാതിരിക്കുന്നതിനായി വന്‍ പ്രവര്‍ത്തക സംഘമാണ് നിലക്കലും പമ്പയിലുമായി തമ്പടിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ വലിയ പോലീസ് സന്നാഹവും സ്ഥലത്ത് സജ്ജമായിട്ടുണ്ട്. ഇന്നലെ മുതല്‍ വന്‍ പ്രതിഷേധമാണ് സ്ത്രീകള്‍ അടക്കമുളള പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ആത്മഹത്യ ഭീഷണി വരെ ഒരു സ്ത്രീ വനിത പ്രവര്‍ത്തക മുഴക്കുകയുണ്ടായി. ശബരിമല നട തുറന്ന വേളയിലും കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ലായിരുന്നു. പോലീസിന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായിരുന്നു നിലക്കലില്‍ നടന്നത്.
റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും ക്യാമറയും അവര്‍ സഞ്ചരിച്ചിരുന്ന വാഹനവും പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്തു. പ്രാദേശിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ദേശിയ ചാനലായ റിപ്ലബിക്ക് ടിവിയുടെ സൗത്ത് ഇന്ത്യന്‍ സൗത്ത് ഇന്ത്യന്‍ ബ്യൂറോ ചീഫ് പൂജ പ്രസന്ന, ന്യൂസ് മിനിട്ടിലെ സരിത എസ്.ബാലന്,എന്‍.ഡി.ടി.വിയിലെ സ്നേഹ കോശി എന്നീ വനിതാ മാദ്ധ്യമപ്രവര്‍ത്തകരും അക്രമത്തിന് ഇരയായി. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ തുനിഞ്ഞ രാഹുല്‍ ഈശ്വറിനെ റിപ്ലബിക്ക് ടിവിയുടെ പത്രാധിപരായ അരവിന്ദ് ഗോ സ്വാമി തീ വാക്കുകളാല്‍ കത്തിച്ചു.
തന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് താങ്കള്‍ ഉത്തരം പറയണമെന്നും ഈ സംഭവങ്ങള്‍ നടക്കുന്നതിന് കാരണക്കാരായി തീര്‍ന്നത് രാഹുല്‍ അടക്കമുളളവരാണെന്ന് ഗോസ്വാമി ലെെവില് പൊട്ടിത്തെറിച്ചു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ അടക്കം മുത്തശ്സിയേയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും റിപ്പോര്‍ട്ടര്‍ക്ക് എതിരെയുണ്ടായ സംഭവത്തില്‍ ഖേദം അറിയിക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞുവെങ്കിലും അര്‍ണബ് വിട്ടില്ല.
എന്നാല്‍ എന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ച പ്രവര്‍ത്തകരെ പോലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ ഈശ്വറിന് കഴിയുമോ എന്ന് ചോദിച്ചതായി ഈ ചോദ്യത്തിന് പിന്നില്‍ രാഹുല്‍ ഈശ്വറിന് വാക്കുകള്‍ ഇല്സാഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments