ലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് വടക്കന്‍ ഐറിഷ് എഴുത്തുകാരി അന്ന ബേണ്‍സിന്. മില്‍ക്ക്മാന്‍ എന്ന പരീക്ഷണാത്മക നോവലിനാണ് പുരസ്കാരം. 50,000 പൗണ്ടാണ് സമ്മാനത്തുകയായി ബേണ്‍സിന് ലഭിക്കുക.
കരുത്തുറ്റ മനുഷ്യനാല്‍ ലൈംഗീക പീഡനത്തിനിരയാകുന്ന യുവതിയുടെ കഥയാണ് നോവലിന്റെ ഇതിവൃത്തം. സൈനികനായിരുന്ന മില്‍ക്ക്മാന്‍ ആണ് യുവതിയെ പീഡിപ്പിക്കുന്നത്. ബേണ്‍സിന്റെ മൂന്നാമത്തെ നോവലാണിത്.
റിച്ചര്‍ഡ് പവേഴ്സ്, ഇരുപത്തിയേഴുവയസ്സുകാരി ഡെയ്സി ജോണ്സണ്, എസി എഡുജ്യന്‍ എന്നിവരെ അവസാന റൗണ്ടില്‍ മറികടന്നാണ് ബേണ്‍സ് സമ്മാനം സ്വന്തമാക്കിയത്.
Post Your Comments