Latest NewsKerala

അമ്മയുടെ സ്ത്രീ വിരുദ്ധത പ്രകടമായി; വിമര്‍ശനവുമായി ടിഎന്‍ സീമ

നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി മുഴക്കിയും നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരം: ഡബ്ല്യുസിസിസിയെക്കെതിരെ രംഗത്തെത്തിയ അമ്മയുടെ സെക്രട്ടറി സിദ്ദിഖും കെ.പി.എസി ലളിതയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ടി.എന്‍ സീമ. നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി മുഴക്കിയും നിശബ്ദരാക്കാന്‍ കഴിയില്ലെന്ന് സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്കിന്റെ പൂര്‍ണ്ണരൂപം

ഇന്ന് സിദ്ദിക്കിന്റെ പത്രസമ്മേളനം കണ്ടു, ദയനീയം ! മലയാള സിനിമയിലെ ചോദ്യം ചെയ്യപ്പെടാത്ത ആണ്‌കൊയ്മയ്‌ക്കെതിരെ ഇടറാത്ത സ്ത്രീ ശബ്ദം ഉയര്ന്നപ്പോള് പകച്ചു പോയ അധികാര കേന്ദ്രത്തിന്റെ ദുര്ബലമായ പ്രതിരോധമായിരുന്നു അത്. പ്രത്യാക്രമണത്തിന്റെ ആവേശത്തള്ളിച്ചയില് AMMA യുടെ സ്ത്രീ വിരുദ്ധത,ജനാധിപത്യ വിരുദ്ധത, രാജ്യത്തെ നിയമ സംവിധാനം സംബന്ധിച്ച വിവരമില്ലായ്മ എല്ലാം നാടകീയമായി പ്രകടമാക്കപ്പെട്ടു. പക്ഷെ കെപി എ സി ലളിതയുടെ സാന്നിദ്ധ്യം കൊണ്ട് എന്താണ് ലക്ഷ്യമാക്കിയത്? ഏതാനും സ്ത്രീകളുടെ അഹന്ത മാത്രമാണ് WCC എന്നോ? കഷ്ടം! പച്ചപ്പാവങ്ങളും കാര്യബോധമില്ലാത്തവരും ആയി നടിമാരെ കാണുന്ന പൊതുബോധമാണ് സിനിമാമേഖലയില്‍ ഉള്ളത് എന്ന് പറഞ്ഞത് നവ്യാനായരാണ്. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഐഎഫ് എഫ് കെ യുടെ ഭാഗമായി സംഘടിപ്പിച്ച അമ്പതു വര്‍ഷത്തെ മലയാള സിനിമയിലെ സ്ത്രീകളെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനത്തിന്റെ വേദിയിലാണ് നവ്യ ഈ അഭിപ്രായം വെട്ടിത്തുറന്നു പറഞ്ഞത്. സ്ത്രീകള് സംസാരിക്കാന് തുടങ്ങിയിട്ടേയുള്ളൂ. നിലപാട് പറയുന്ന സ്ത്രീകളെ ഉച്ചയുയര്‍ത്തി സംസാരിച്ചും നടപടി ഭീഷണി മുഴക്കിയും നിശബ്ദരാക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യം,അവകാശം,തുല്യത എന്നൊക്കെയുള്ള വാക്കുകള്‍ തങ്ങളുടെ സഹപ്രവര്‍ത്തകരായ സ്ത്രീകള്‍ പറയുമ്പോള്‍ അത് മനസിലാകാത്തത് AMMA യിലെ നേതാക്കന്മാരുടെ പരിമിതിയാണ് . നേതാക്കള്‍ കുറച്ചു കൂടി വളരാന്‍ ശ്രമിക്കട്ടെ.

https://www.facebook.com/tnseemaofficial/posts/2229232017149066?__xts__%5B0%5D=68.ARA6Bo611oY-xb-2yoiPiN0Y3OpHohnoDomO5uDN5Xl7GrDJ70MD2zuTEdrDtxZ9ljni7u5x1YvCJrlJS7kUQ9nlQ9r7LhMa0z3ysrePB-qBOMRVUgNuP5XABeGJzaaoGhvxgLc9vkSqHOwVsH5wHbP3AChLz2BTOQLN2SZPbFhNrDs1sb84gcAZzcqAsK43uzOy7WT2_A6EqLhdp1A_24dH&__tn__=-R

shortlink

Related Articles

Post Your Comments


Back to top button