Latest News

മീ ടൂ ക്യാമ്പയിന്‍ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവരോട് ഗായിക സേറ സലീമീന് പറയാനുള്ളത്

തൊഴിലിടങ്ങളില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയാനായി ഒരു വര്‍ഷം മുന്‍പേ ആരംഭിച്ച മീ ടൂ ക്യാംപെയിന് മികച്ച പിന്തുണയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.

ഇന്ത്യയ്ക്ക് അകത്തും പുറത്തും എങ്ങും മീടൂ ക്യാംപെയിന്‍ വാര്‍ത്തകളാല്‍ ചൂടുപിടിച്ചു നില്‍ക്കുകയാണ്. ദിവസങ്ങള്‍ കഴിയുംതോറും പല സാംസ്‌കാരിക രാഷ്ട്രീയ പ്രമുഖരുടെയും മുഖംമൂടികള്‍ അഴിഞ്ഞു വീഴുന്നു. തൊഴിലിടങ്ങളില്‍ തങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങള്‍ തുറന്നു പറയാനായി ഒരു വര്‍ഷം മുന്‍പേ ആരംഭിച്ച മീ ടൂ ക്യാംപെയിന് മികച്ച പിന്തുണയാണ് എല്ലായിടത്തു നിന്നും ലഭിക്കുന്നത്. എങ്കിലും വ്യക്തിഹത്യ എന്ന രീതിയില്‍ മീ ടൂ പോലൊരു ക്യാമ്പയിനെ ഉപയോഗിക്കുന്നവരും ഉണ്ട് എന്ന ആരോപണങ്ങളും ഉയര്‍ന്നു കഴിഞ്ഞു.

എന്നാല്‍ മീ ടൂ കാമ്പയിന്‍ എന്ന വേദിയെ സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി കാണുന്നവര്‍ വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് ചെയ്യുന്നതെന്നാണ് ഗായികയായ സേറാ സലിം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെടുന്നത്.

സേറ സലീമിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

##MeToo
താന്‍ പിഴച്ചവളല്ല മോശക്കാരിയല്ല വിശുദ്ധയാണ് പതിവ്രതയാണ് എന്ന് പൊതുബോധത്തിന് മുന്നില്‍ എസ്റ്റാബ്ലിഷ് ചെയ്യേണ്ടി വരുന്ന രാഷ്ട്രീയത്തിന് എതിരായിട്ടുള്ള ടൂള്‍ കൂടിയാണ് MeToo കാമ്പയിന്‍. അങ്ങിനെയുള്ളപ്പോള്‍ താനൊരു മോശക്കാരിയല്ല, വിശുദ്ധയാണ് പതിവ്രതയാണ് എന്ന് വരികള്‍ക്കിടയിലൂടെ എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ഒരു ‘ടൂള്‍’ ആയി അതേ Me Too Campaign ചിലര്‍ ഉപയോഗിക്കുന്നത് എന്തൊരു ദ്രാവിഡാണ്. സ്വയം എസ്റ്റാബ്ലിഷ് ചെയ്യാനുള്ള ടൂള്‍ മാത്രമായി Me Too കാമ്പയിനെ ആരെങ്കിലും ഉപയോഗിക്കുമ്പോള്‍,
വലിയൊരു ശരിയുടെ രാഷ്ട്രീയ മുന്നേറ്റത്തെ പൊതുബോധത്തിന് മുന്നില്‍ സംശയത്തിന്റെ നിഴലിലാക്കുകയാണ് അതുവഴി അവര്‍ ചെയ്യുന്നത്. അത് കാലഘട്ടം ആവശ്യപ്പെടുന്ന ശരിയുടെ രാഷ്ട്രീയത്തോട് അവര്‍ ചെയ്യുന്ന വലിയൊരു ചതിയായിരിക്കും

https://www.facebook.com/seira.salim/posts/1996503067082646

shortlink

Related Articles

Post Your Comments

Related Articles


Back to top button