മീ ടു ക്യാമ്പെയിന് പിന്തുണയുമായി നടന്‍ സെയ്ഫ് അലി ഖാന്‍. തനിക്കും കരിയറിന്റെ തുടക്കത്തില്‍ ഉപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ അത് ലൈംഗികമായല്ലെന്നുും അദ്ദേഹം പറഞ്ഞു. 25 വര്‍ഷം മുമ്പ് ഉണ്ടായ മോശം അനുഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യമാണ് വരുന്നതെന്നും സെയ്ഫ് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ,
മിക്ക ആള്‍ക്കാര്‍ക്കും മറ്റുള്ളവരെ മനസ്സിലാകില്ല. മറ്റുള്ളവരുടെ വേദന മനസ്സിലാക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഞാന്‍ ഇപ്പോള്‍ എന്റെ കാര്യമല്ല സംസാരിക്കുന്നത്. പക്ഷേ എനിക്ക് നേരിടേണ്ടി വന്ന ഉപദ്രവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ദേഷ്യമുണ്ട്. ഇപ്പോള്‍ നമ്മള്‍ക്ക് സ്ത്രീകളുടെ കാര്യം നോക്കാം. ഇപ്പോള്‍ സംഭവിക്കുന്ന കാര്യം നല്ലതാണ്.
കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിങ്ങള്‍ ആരെയെങ്കിലും ജോലിയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ടെങ്കില്‍ അത് വലിയ പ്രശ്‌നമാണ്. സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുള്ളവര്‍ അതിന് ശിക്ഷ അനുഭവിക്കണം. ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം ജോലി ചെയ്യാനില്ല. എല്ലാവര്‍ക്കും ഒരേ സമീപനം ആയിരിക്കണം-. ലൈംഗികമായി മോശം പെരുമാറുന്നത് വെറുപ്പുണ്ടാക്കുന്നതാണ്- സെയ്ഫ് അലി ഖാന്‍ കൂട്ടിച്ചേര്‍ത്തു
Post Your Comments