KeralaLatest News

കേരള പോലീസിന്റെ സുരക്ഷിത യാത്രയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

സുരക്ഷയാണ് പ്രധാനം; ഒഴികഴിവുകള്‍ വേണ്ട

സുരക്ഷിത യാത്ര ശീലമാക്കാന്‍ മുന്നറിയിപ്പുമായി കേരള പോലീസ്.സുരക്ഷയാണ് പ്രധാനം, ഒഴികഴിവുകള്‍ വേണ്ട എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴിയാണ് പോലീസിന്റെ മുന്നറിയിപ്പ്.

കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം…………….

സുരക്ഷയാണ് പ്രധാനം; ഒഴികഴിവുകള്‍ വേണ്ട

വാഹനപരിശോധനയിലൂടെ നിങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തലാണ് പോലീസ് നിര്‍വഹിക്കുന്നത്.
ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കില്ല.

റോഡില്‍ വാഹനപരിശോധന വേളയില്‍
ഹെല്‍മറ്റ് ധരിക്കാതെ വരുന്ന മോട്ടോര്‍ സൈക്കിള്‍
ഓടിച്ചുവരുന്നവരോട് ഹെല്‍മറ്റിനെ കുറിച്ച് ചോദിച്ചാല്‍ അവര്‍ പറയുന്ന മറുപടികള്‍ ശ്രദ്ധിച്ചിട്ടുണ്ടോ…?

സര്‍…ഞാന്‍ ഒരു മരണവീട്ടിലേക്ക് പോയി വരികയാണ്….
സാറേ ആശുപത്രിയില്‍ പോകുകയാണ്…
മരുന്ന് വാങ്ങാന്‍ പോവുകയാണ്,
വീട് തൊട്ടടുത്താണ് സാര്‍,
സര്‍, ഞാന്‍ ആ കടയില്‍ നിന്ന് ഇറങ്ങിയതേയുള്ളൂ…
എനിക്ക് കഴുത്തിന് അസുഖമാ…അതാ ഹെല്‍മറ്റ് വെക്കാതിരുന്നത്…
ചിലര്‍ …..അവരുടെ ഉദ്യോഗപ്പേര് പറയുന്നു…
ചിലര്‍ …..വളരെ ഗൗരവത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെയോ രാഷ്ട്രീയക്കാരുടെയോ പേരുപറയുന്നു..അവര്‍ക്കിതൊന്നും ബാധകമല്ലെന്ന മട്ടില്‍ സംസാരിക്കുന്നു

ചിലര്‍ കാലത്തു തന്നെ തുടങ്ങി പോലീസിന്റെ പിരിവ് എന്ന് പിറുപിറുത്ത് രൂക്ഷമായി നോക്കുന്നു….

ചിലര്‍ ഇത് കോണ്ടുപോയി ജീവിക്ക് എന്ന മട്ടില്‍
പ്രാകുന്നു, ദേഷ്യത്തില്‍ ഫൈന്‍അടക്കാന്‍ തയ്യാറാകുന്നു.

ചിലര്‍ ചില്ലറ കൈവശം ഉണ്ടെങ്കിലും
അഹങ്കാരത്തോടെ 2000/-രൂപ നോട്ട് നീട്ടുന്നു.

ഒന്നര ലക്ഷം രൂപയുടെ ബുള്ളറ്റില്‍
ഹെല്‍മറ്റ് വെയ്ക്കാതെ വന്നതിന് 100/- രൂപ ഫൈനടയ്ക്കാന്‍ പറയുമ്പോള്‍
100രൂപ പേഴ്‌സില്‍ കാണാതെ ചില്ലറ തിരിയുന്ന ചിലര്‍

പോലീസുദ്യോഗസ്ഥര്‍ വാഹനം കൈകാണിച്ച്
നിര്‍ത്താന്‍ ആവശ്യപ്പെടുമ്പോള്‍
ചില വില്ലന്‍മാര്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍ത്താതെ ഓടിച്ചുപോകുന്നു..
ചിലര്‍ വാഹന പരിശോധന മൊബൈലില്‍ പകര്‍ത്തി ആസ്വദിക്കുന്നു.

ഓര്‍ക്കുക ! ഒഴികഴിവുകളും ന്യായീകരണങ്ങളും നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിക്കില്ല.
നിങ്ങളുടെ സുരക്ഷയാണ് ഞങ്ങളുടെ ലക്ഷ്യം…

മാത്രമല്ല, വാഹന മോഷ്ടാക്കള്‍, ലഹരി വസ്തുകടത്തുന്നവര്‍, കള്ളക്കടത്തു സംഘങ്ങള്‍ തുടങ്ങി പല ക്രിമിനലുകളെയും പിടികിട്ടാപുള്ളികളെയും പോലീസിന് പിടികൂടാന്‍ സാധിക്കുന്നതും വാഹനപരിശോധനയ്ക്കിടെയാണ് എന്ന് കൂടി മനസിലാക്കുക. കുറ്റകൃത്യങ്ങള്‍ തടയാനുള്ള ഒരു ഉപാധികൂടിയാണ് ഇത്തരം പരിശോധനകള്‍.
അസൗകര്യം നേരിട്ടേക്കാം, പക്ഷെ അത് നിങ്ങളുടെ സുരക്ഷക്കും, നാടിന്റെ രക്ഷയ്ക്കും വേണ്ടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button