Latest NewsNattuvartha

ന​ഗരത്തെ വിറപ്പിച്ച കവർച്ചസംഘം പിടിയിൽ

പിടിച്ചുപറിയും അനാശാസ്യപ്രവർത്തനങ്ങളും സ്ഥിരമാക്കിയവരായിരുന്നു സംഘത്തിലെ ആൾക്കാർ

കോഴിക്കോട്: നഗരത്തിൽ പിടിച്ചുപറിയും അനാശ്യാസപ്രവർത്തനങ്ങളും സ്ഥിരമാക്കിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു . അമ്പായത്തോട് സ്വദേശി ആഷിക്ക്, ചെലവൂർ കോരക്കുന്നുമ്മൽ സനുഷഹൽ, പൊക്കുന്ന് മേച്ചേരി രാഘവ്, കൊമ്മേരി പൂതാംകണ്ടി അതുൽ, വെസ്റ്റ് മാങ്കാവ് സ്വദേശി ഷബീർ അലി എന്നിവരാണ് അറസ്റ്റിലായത് .

കസബ പോലീസും സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പിടികൂടിയത്. സംഘത്തിലെ പ്രധാനിയായ മൂഴിക്കൽ സ്വദേശി അക്ഷയ് സജീവിനെയും കൂടി അറസ്റ്റ് ചെയ്യാനുണ്ട് .

കഴിഞ്ഞദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടെ പിടിയിലായ ആഷിക്കിനെ ചോദ്യംചെയ്തതോടെയാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. കസബ സി.ഐ. ഹരിപ്രസാദിന്റെ നേതൃത്വത്തിൽ എസ്.ഐ. സിജിത്തും സൗത്ത് അസിസ്റ്റൻറ്‌ കമ്മിഷണർ അബ്ദുൾ റസാഖിന്റെ കീഴിലുള്ള സ്പെഷ്യൽ സ്ക്വാഡും ചേർന്നാണ് പ്രതികളെ പിടിച്ചത്. ഇവരിൽനിന്ന് കോഴിക്കോട്, താമരശ്ശേരി എന്നിവിടങ്ങളിൽനിന്നായി മോഷ്ടിച്ച ഒമ്പതു ബൈക്കുകൾ, രണ്ട് കംപ്യൂട്ടറുകൾ, ഒരു ടിവി, രണ്ട് ടാബ്്‌ലെറ്റ്, എട്ട് ബാറ്ററി, മൂന്ന് മോട്ടോർ, നാല് സ്പോട്ട് ലൈറ്റ് എന്നിവ കണ്ടെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button