തിരുവനന്തപുരം: ഡിപ്പോയിലുള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ച് വിവിധ ഡിപ്പോയില്‍ ആരംഭിച്ച മിന്നല്‍ സമരം പിന്‍വലിച്ചു. റിസര്‍വേഷന്‍ കൗണ്ടര്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനുള്ള തീരുമാനം പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഗതാഗത മന്ത്രിയുടെ ഉറപ്പ് കിട്ടിയെന്ന് സമരക്കാര്‍ പറഞ്ഞു. സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് യൂണിയനുകള്‍ അറിയിച്ചു. സമരം ആരംഭിച്ച് കുറച്ച് കഴിഞ്ഞപ്പപോള് തന്നെ തിരുുവനന്തപുരത്ത് സമരം പിന്‍വലിച്ചിരുന്നു.
കോഴിക്കോട് പ്രതിഷേധിച്ചവര്‍ക്ക് നേരെ പൊലീസ് നടപടിയുണ്ടായതിനെ തുടര്‍ന്നാണ് മിന്നല്‍ സമരം പ്രഖ്യാപിച്ചത്. എല്ലാ തൊഴിലാളി യൂണിയനുകളും സംയുക്തമായാണ് സമരരംഗത്തുള്ളത്. യാത്രക്കാരെ ദുരിതത്തിലാക്കി കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ സമരം. ഡിപ്പോയിലുള്ള റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീ യൂണിറ്റുകളെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്.
കോഴിക്കോട്, കോട്ടയം ഡിപ്പോകളിലാണ് ജീവനക്കാരുടെ മിന്നല്‍ സമരം ഇപ്പോള്‍ നടക്കുന്നത്. ജീവനക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന്കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പരിശീലനപരിപാടി തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. ഇന്ന് തൊഴില്‍-ഗതാഗത മന്ത്രിമാരുമായി തൊഴിലാളി യൂണിയനുകള്‍ ചര്‍ച്ച നടത്തും.ചൊവ്വാഴ്ച രാവിലെ കെഎസ്ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടറിന് മുന്നില്‍ ജീവനക്കാര്‍ പ്രതിഷേധിച്ചു. സംയുക്ത സമര സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ജീവനക്കാരുടെ ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി.
കെഎസ്ആര്‍ടിസി ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകള്‍ കുടുംബശ്രീയെ ഏല്പിക്കുന്നതിനെതിരെ ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ പ്രതിഷേധിച്ചിരുന്നു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ചു. ഇതിനിടെ സമരക്കാര്‍ക്കു നേരെ പൊലീസ് കയ്യേറ്റം നടന്നെന്നാണു പരാതി. കൊട്ടാരക്കരയിലും ബസുകള്‍ ജീവനക്കാര്‍ തടഞ്ഞിട്ടു.
Post Your Comments