ന്യൂഡൽഹി: ക്രിക്കറ്റ് ഇതിഹാസം സച്ചില്‍ ടെന്‍ഡുല്‍ക്കറിന്റെ റെക്കോർഡ് തകർക്കാനൊരുങ്ങി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. വെസ്റ്റിന്‍ഡീസുമായുള്ള ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ബാറ്റ്സ്മാന് എന്ന സച്ചിന്റെ റെക്കോർഡാണ് കോഹ്ലി മറികടക്കാനൊരുങ്ങുന്നത്. വെസ്റ്റിന്‍ഡീസുമായുള്ള അഞ്ച് ഏകദിനങ്ങളില്‍ നിന്നുമായി 187 റണ്‍സ് കൂടി നേടിയാല്‍ കോഹ്ലിക്ക് ഈ റെക്കോര്‍ഡ് തകർക്കാനാകും.
സച്ചിന് ടെന്‍ഡുല്‍ക്കര്‍, വിരാട് കോഹ്ലി, ദ്രാവിഡ്, സൗരവ് ഗാംഗുലി എന്നീ ബാറ്റ്സ്മാന്മാരാണ് വിന്‍ഡീസിനെതിരെ 1000 റണ്‍സ് തികച്ചിട്ടുള്ളവർ. വെസ്റ്റിന്‍ഡീസിനെതിരെ 39 ഏകദിനങ്ങളില്‍ നിന്നുമായി നാല് സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടെ 1573 റണ്‍ നേടിയാണ് സച്ചിൻ റെക്കോർഡ് നേടിയത്. എന്നാല്‍ നാല് സെഞ്ചുറികളും ഒമ്പത് അര്‍ധ സെഞ്ചുറികളുമുള്‍പ്പെടെ 27 ഏകദിനത്തില്‍ നിന്നും 387 റണ്‍സ് ആണ് കോഹ്ലി നേടിയത്.
Post Your Comments