KeralaLatest News

ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ്

നെയ്യാറ്റിൻകര സ്വദേശി മിഥുനാണു ചില്ലറ ചോദിച്ചതിന് വെട്ടിലായത്

തിരുവനന്തപുരം: ചില്ലറ ചോദിച്ച യുവാവിനെ പെറ്റിക്കേസിൽ പ്രതിയാക്കി പോലീസ് .അഞ്ഞൂറു രൂപയ്ക്കു പൊലീസിനോടു ചില്ലറ ചോദിച്ച യുവാവിനു ഫോർട്ട് പൊലീസിന്റെ പീഡനമെന്നു പരാതി. നെയ്യാറ്റിൻകര സ്വദേശി മിഥുനിനാണു ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ്ഐയിൽ നിന്നു മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. ‌
മിഥുൻ പൊലീസ് ജീപ്പിൽ ഡ്രൈവിങ് സീറ്റിൽ ഇരുന്ന പ്രൊബേഷൻ എസ്ഐയോട് അഞ്ഞൂറു രൂപയ്ക്കു ചില്ലറ ചോദിച്ചതാണു മിഥുനു വിനയായത്. പൊലീസുകാരനോടാണോ ചില്ലറ ചോദിക്കുന്നത് എന്ന് ആക്രോശിച്ച എസ്ഐ, മിഥുനെ ജീപ്പിന്റെ പിറകി‍ൽ ചാരി നിർത്തി. ഇതിനെതിരെ സംഭവം കണ്ടുനിന്നവർ പ്രതിഷേധവുമായി രംഗത്തെത്തി.

എസ്ഐ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തു‌ടർന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തി. തുടർന്നു കസ്റ്റഡിയിൽ എടുത്ത മിഥുനെതിരെ പെറ്റിക്കേസ് ചാർജ് ചെയ്തു. എടിഎമ്മിൽ നിന്നു ലഭിച്ചത് അഞ്ഞൂറിന്റെ നോട്ടായതിനാലാണു ചില്ലറ തേടി പൊലീസിനെ സമീപിച്ചതെന്നു മിഥുൻ പറഞ്ഞു. മദ്യപിച്ചതിനാണു കേസെടുത്തതെന്നു ഫോർട്ട് പൊലീസ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button