Latest NewsKerala

ഡാമിൽ പ്ലാസ്റ്റിക് എറിഞ്ഞാൽ ഇനി മുതൽ 500 രൂപ പിഴ

എ​ല്ലാ​ത്ത​രം ഫീ​സും വ​ർ​ധി​പ്പി​ച്ചാണ്​ ജ​ല​വി​ഭ​വ​വ​കു​പ്പ്​ ഉ​ത്ത​ര​വ്

തി​രു​വ​ന​ന്ത​പു​രം: ജ​ല​വി​ഭ​വ​വ​കു​പ്പി​ൻ​റ ഡാം ​പ​രി​സ​ര​ത്ത്​ പ്ലാ​സ്​​റ്റി​ക്​ വ​ലി​ച്ചെ​റി​യു​ന്ന​ത്​ അ​ധി​കൃ​തരുടെ ക​ണ്ണി​ൽപെ​ട്ടാ​ൽ 500 രൂ​പ പി​ഴ​ ന​ൽ​കേ​ണ്ടി​വ​രും. ഫോട്ടോ​യെ​ടു​ക്കു​ന്ന​തി​ന്​ 50 രൂ​പ ഫീ​സ​ട​ച്ച്​ ര​സീ​ത്​ വാ​ങ്ങി​യി​ല്ലെ​ങ്കി​ലും പി​ടി​വീ​ഴും. പ്ര​ഫ​ഷ​ന​ൽ ഫോട്ടോ​ഗ്രാ​ഫ​റാ​ണെ​ങ്കി​ൽ 500 രൂ​പ​യാ​ണ്​ ഫീ​സ്.

വി​വാ​ഹ ആ​വ​ശ്യ​ത്തി​ന്​ വി​ഡി​യോ പി​ടി​ക്കാൻ ആ​യി​രം രൂ​പ​​ ന​ൽ​കണം. എ​ല്ലാ​ത്ത​രം ഫീ​സും വ​ർ​ധി​പ്പി​ച്ച്​ ജ​ല​വി​ഭ​വ​വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി. പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ൽ ഡാം ​ഗാ​ർ​ഡ​നി​ൽ സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​ന്​ ഒ​രു പ​ക​ലി​ന്​ 25,000 രൂ​പ​യും അ​വ​ധി​ദി​വ​സ​മാ​ണെ​ങ്കി​ൽ 50,000 രൂ​പ​യും ന​ൽ​ക​ണം. വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ രാ​വി​ലെ ആ​റ്​ വ​രെ ചി​ത്രീ​ക​ര​ണ​ത്തി​ന്​ 25,000 രൂ​പ​യാ​ണ്​ ഫീ​സ്. പൂ​വ്​ പ​റി​ച്ചാ​ൽ 50 രൂ​പ​യും ചെ​ടി ന​ശി​പ്പി​ച്ചാ​ൽ ചെ​ടി​യു​ടെ വി​ല​യും 100 രൂ​പ​യും ടി​ക്ക​റ്റി​ല്ലാ​തെ പ്ര​വേ​ശി​ച്ചാ​ൽ 50 രൂ​പ​യും പി​ഴ ന​ൽ​ക​ണം. വൈ​ദ്യു​തി​ലൈ​റ്റു​ക​ൾ എ​റി​ഞ്ഞു​ട​ച്ചാ​ൽ അ​തി​നും 500 രൂ​പ പി​ഴ ന​ൽ​ക​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button