Latest NewsKerala

ശബരിമല സ്ത്രീപ്രവേശനം; ദേവസ്വംബോര്‍ഡുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു.

തിരുവനന്തപുരം : ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡുമായി പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രികുടുംബവും അടക്കമുള്ളവര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ശബരിമലയിലെ ആചാരനുഷ്ഠാനങ്ങളില്‍ തല്‍സ്ഥിതി തുടരണമെന്നും സുപ്രീംകോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍രജി നടത്തണമെന്നുള്ള ഇവരുടെ ആവശ്യം ദേവസ്വംബോര്‍ഡ് തള്ളി.

ശബരിമല വിധി പുന: രിശോധിക്കുവാന്‍ ഉടന്‍ ഹര്‍ജി നല്‍കില്ലെന്നാണ് ദേവസ്വംബോര്‍ഡ് അറിയിച്ചത്. ശബരിമലയെ യുദ്ധക്കളമാക്കരുതെന്ന് പറഞ്ഞ കൊട്ടാരം പ്രതിനിധികള്‍ ചര്‍ച്ച ബഹിഷ്‌ക്കരിച്ച് തിരികെ പോയി. മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തും. 19ന് ചേരുന്ന യോഗത്തിലേ തീരുമാനം ഉണ്ടാകൂ എന്നും ദേവസ്വംബോര്‍ഡ് അറിയിച്ചു.

ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ നിലവില്‍ സാധ്യമല്ല എന്ന നിലപാട് ദേവസ്വം ബോര്‍ഡ് അറിയിച്ചതോടെ ഇവര്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു. 1991 ല്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം നിഷേധിച്ചുകൊണ്ടുള്ള ജസ്റ്റിസ് പരിപൂര്‍ണ്ണന്‍ പുറപ്പെടുവിച്ച വിധിന്യായം ഇപ്പോഴും നിലനില്‍ക്കുന്നതാണെന്ന വാദം ദേവസ്വംബോര്‍ഡ് തള്ളി.

അതേസമയം ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. നേരത്തെ സുപ്രീംകോടതി വിധിക്കൊപ്പമാണ് ബോര്‍ഡെന്നും പുനപരിശോധനാ ഹര്‍ജി നല്‍കില്ലെന്നും പ്രസിഡന്റ് ജി പത്മകുമാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതോടെ നിലപാടില്‍ ദേവസ്വം ബോര്‍ഡ് പിന്നോക്കം പോയി. പന്തളം കൊട്ടാരവും തന്ത്രി കുടുംബവും എടുത്ത നിലപാടിനൊപ്പം നീങ്ങാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

ബോര്‍ഡിന്റെ നിലപാട് ദുഖകരമാണെന്നും ഉന്നയിച്ച ഒരാവശ്യവും ദേവസ്വം ബോര്‍ഡ് അംഗീകരിച്ചില്ലെന്നും പന്തളം രാജകുടുംബ പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. നാളെ നടതുറക്കുന്ന സാഹചര്യത്തില്‍ ഇന്ന് തന്നെ പുനപരിശോധന ഹര്‍രജി നല്‍കണമെന്നായിരുന്നു പന്തളം കൊട്ടാരം പ്രതിനിധി തന്ത്രികുടുംബാംഗം, അയ്യപ്പസേവാസംഘം പ്രതിനിധി എന്നിവര്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button