കലഞ്ഞൂര്‍: ബി.ജെ.പി. വനിതാ പഞ്ചായത്തംഗത്തെയും ബന്ധുക്കളെയും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ വീടുകയറി മർദിച്ചതായി പരാതി. കലഞ്ഞൂര്‍ ഗ്രാമപ്പഞ്ചായത്ത് 16-ാം വാര്‍ഡംഗം വിഷ്ണുഭവനില്‍ രമാ സുരേഷ്(49), ശിവമംഗലത്ത് മണിയമ്മ(72), ഇവരുടെ മകള്‍ ലേഖ(45), മകന്‍ വിനോദ്(43), ആലുമ്മൂട്ടില്‍ അഭിദേവ്(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഞായറാഴ്ച രാത്രി 8.45 ഓടെയാണ് രമയുടെ കുടുംബവീട്ടിൽ നാല്‍പ്പതോളം വരുന്ന സംഘം മാരകായുധങ്ങളുമായെത്തി ആക്രമിച്ചത്. വാഹനങ്ങളുടെ ഗ്ലാസ് അടിച്ചു തകര്‍ക്കുകയും വീടിന്റെ ജനാല ചില്ലുകള്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തു. വിവരം അറിഞ്ഞെത്തിയ അഭിദേവിനെ കമ്പിവടികൊണ്ട് തോളില്‍ അടിക്കുകയായിരുന്നു. തുടർന്ന് ഇവർ രമയുടെ വീട്ടിലെത്തി ആക്രമണം നടത്തി. നാലുദിവസം മുൻപ് കലഞ്ഞൂര്‍ കൊല്ലംമുക്ക് ജങ്ഷനില്‍ വിനോദും പാലമല സ്വദേശിയായ അശോകന്‍ എന്നയാളും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലെത്തിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.
Post Your Comments