കര്‍ണാടക: ലോൺ അനുവദിക്കണമെങ്കിൽ കൂടെക്കിടക്കണമെന്ന് ആവശ്യപ്പെട്ട ബാങ്ക് മാനേജര്‍ക്ക് യുവതിയുടെ വക മര്‍ദ്ദനം. മാനേജരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ഡിഎച്ച്എഫ്എല്‍ ബാങ്കില്‍ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജര്‍ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലെ ലോണ്‍ അനുവദിക്കാനാവൂ എന്നായിരുന്നു മാനേജറുടെ നിലപാട്. ഇത് കേട്ട യുവതി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു.
വീട്ടില്‍ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടര്‍ന്നും യുവതി വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments