![](/wp-content/uploads/2018/10/untitled-1-copy-26.jpg)
‘ഏപ്രില്‍ 18’ എന്ന സിനിമയിലൂടെയാണ് ശോഭന സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്, ബാലചന്ദ്ര മേനോനാണ് ശോഭന എന്ന നായികയെ മലയാള സിനിമയ്ക്ക് പരിചയപ്പെത്തുന്നത്. 1983-ല്‍ പുറത്തിറങ്ങിയ ‘ഏപ്രില്‍ പതിനെട്ടില്‍ ശോഭന അഭിനയിക്കുമ്പോള്‍ പതിനഞ്ച് വയസ്സ് മാത്രമായിരുന്നു താരത്തിന്‍റെ പ്രായം, ചിത്രത്തില്‍ ബാലചന്ദ്ര മേനോന്‍ അവതരിപ്പിച്ച സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കഥാപാത്രത്തിന്‍റെ വളരെ സെന്‍സിറ്റീവും, പൊസ്സെസിവുമായ ഭാര്യ വേഷമാണ് ശോഭന അഭിനയിച്ചത്, പക്ഷെ താന്‍ കൈപിടിച്ച് ഉയര്‍ത്തിയ നായിക ശോഭനയുടെ ഓര്‍മ്മകളിലേക്ക് പോകുമ്പോള്‍ അത്ര നല്ല അനുഭവങ്ങളല്ല ബാലചന്ദ്രമേനോന് പങ്കുവെയ്ക്കാനുള്ളത്.
പറഞ്ഞാല്‍ അനുസരിക്കാന്‍ മടിയുള്ള കുട്ടിയായിരുന്നു ശോഭനയെന്നും, ഒടുവിലത്തെ സീന്‍ ചിത്രീകരിക്കാനായി ശോഭനയ്ക്ക് പകരം ശോഭനയുടെ ആയയെ കൊണ്ട് വന്നു അഭിനയിപ്പിക്കേണ്ട സാഹചര്യമുണ്ടായെന്നും ബാലചന്ദ്ര മേനോന്‍ പറഞ്ഞിട്ടുണ്ട്, അതിന്റെ മറുപടിയെന്നോണം ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയില്‍ ശോഭന പറഞ്ഞതിങ്ങനെ
‘അന്നത്തെ പ്രായത്തില്‍ സാധാരണ ഒരു പെണ്‍കുട്ടിയുടെ ഒരു പരിഭ്രമം ആയിരിക്കണം തന്നില്‍ ഉണ്ടായിരുന്നത്, ബാലചന്ദ്ര മേനോനെ പോലെയുള്ള ഒരു വലിയ എഴുത്തുകാരനും സംവിധായകനും എന്ത് കൊണ്ട് അത് മനസിലാക്കിയില്ല , ബാലചന്ദ്ര മേനോന്‍ സര്‍ സിനിമയില്‍ അവസരം നല്‍കിയില്ലായിരുന്നുവെങ്കില്‍ എന്തായി തീരുമെന്നൊന്നും ചിന്തിക്കാറില്ല, ഒരാളുടെ ലൈഫ് മറ്റൊരാളുടെ കയ്യിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല, ബാലചന്ദ്ര മേനോന്‍ സാര്‍ എന്നെ വിളിച്ചില്ലായിരുന്നുവെങ്കില്‍ ചിലപ്പോള്‍ ബോളിവുഡില്‍ രാജ്കപൂര്‍ ആകും എന്നെ അഭിനയിക്കാനായി ക്ഷണിക്കുക’.
Post Your Comments