മറയൂർ: മറയൂരിൽ നീലക്കുറിഞ്ഞി പറിച്ച വിനോദ സഞ്ചാരിക്കു പിഴശിക്ഷ. മറയൂർ മലനിരകളിലെ കാന്തല്ലൂർ സന്ദർശനം കഴിഞ്ഞു മടങ്ങിയ എറണാകുളം സ്വദേശി രതീഷ് കുമാറിൽ നിന്നാണു കുറിഞ്ഞിച്ചെടികൾ നശിപ്പിച്ചതായി കേസെടുത്ത് പിഴ ഈടാക്കിയത്. കൂറിഞ്ഞിച്ചെടികൾ സഞ്ചാരികൾ പറിക്കുന്നതു വിലക്കി മൂന്നാർ വൈൽഡ് ലൈഫ് ഡിവിഷനിലുടനീളം ബോധവത്കരണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
യാത്രക്കിടയില്‍ കാന്തല്ലൂർ- മറയൂർ റോഡിൽ പയസ് നഗർ വനംവകുപ്പ് ചെക്ക് പോസ്റ്റിൽ വാഹനപരിശോധനയ്ക്കിടെ വാഹനത്തിൽ നീലകുറിഞ്ഞി ചെടികൾ കണ്ടതിനെ തുടർന്നായിരുന്നു വനപാലകരുടെ നടപടി. കാന്തല്ലൂർ റെയിഞ്ച് ഓഫീസർ അരുൾ മഹാരാജയുടെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് പിഴ ഈടാക്കിയത്.
Post Your Comments