കൊച്ചി: മലയാള സിനിമാ മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിനെതിരെ (ഡബ്ല്യുസിസി) ആഞ്ഞടിച്ച് നടീനടന്‍മാരുടെ സംഘടനയായ ‘അമ്മ’യുടെ സെക്രട്ടറി സിദ്ധിഖ്. സമൂഹമാധ്യമങ്ങളില്‍ തെറിവിളി വരുന്നു എന്നു പറയുന്നവര്‍, അത് ജനങ്ങളുടെ പ്രതികരണമാണെന്നു തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും സിദ്ദിഖ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ സൈബറാക്രമണം അത് ജനത്തിന്റെ വികാരമാണെന്നും സിദ്ദിഖ് പറഞ്ഞു. രാജി വച്ചു പോയവരെ സംഘടന തിരിച്ച് വിളിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം വിളിച്ച് ഡബ്ല്യുസിസി നടത്തിയ വിമര്‍ശനങ്ങളില്‍ പലതും ബാലിശമാണെന്ന് സിദ്ധിഖ് പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാലിന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 10ന് രാജിക്കത്ത് കൈമാറിയതായും സിദ്ധിഖ് സ്ഥിരീകരിച്ചു. ദിലീപ് കുറ്റാരോപിതന്‍ മാത്രമാണ്. മോഹന്‍ലാലിനെതിരെ അനാവശ്യ തേജോവധം ചെയ്യരുതെന്നും സിദ്ദിഖ് പറഞ്ഞു.
രാജിവച്ചവരെ തിരിച്ചു വിളിക്കില്ല എന്നത് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനമാണ്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പുപറഞ്ഞ് അംഗത്വ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കുന്നത് പരിഗണിക്കും.സാമ്പത്തികമായി നല്ല നിലയിലുള്ളവരാണ് ഡബ്ല്യുസിസി അംഗങ്ങളെന്ന് സിദ്ധിഖ് ചൂണ്ടിക്കാട്ടി. പുറത്ത് പോയവര്‍ പുറത്ത് പോയവര്‍ തന്നെയാണ്. സംഘടനയില്‍ ഉള്ളവര്‍ അനാവശ്യമായി പ്രതികരിക്കുമ്പോള്‍ സൂക്ഷിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. പറയാനുള്ള കാര്യങ്ങള്‍ സംഘടനയില്‍ പറയണമെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
Post Your Comments