ന്യൂദല്‍ഹി : പീഡനാരോപണ കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബേല എം ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നിലവില്‍ നടന് ഇടക്കാല മുന്‍കൂര്‍ ജാമ്യമുണ്ട്. എന്നാൽ സ്ത്രീകള്‍ക്ക് എതിരായ അതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം നല്‍കും. ഉന്നതനായ പ്രതിക്ക് സ്വാധീന ശക്തി ഇല്ലെന്ന് കോടതി ഉറപ്പുവരുത്തണമെന്നുമാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
അതേസമയം കേസില്‍ പോലീസിനും സര്‍ക്കാരിനുമെതിരെ വിമര്‍ശനങ്ങളുമായി സിദ്ദിഖ് മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പോലീസ് തനിക്കെതിരെ കള്ളക്കഥകൾ മെനയുകയണെന്നും
ബലാത്സംഗക്കേസില്‍ യാഥാര്‍ത്ഥ്യങ്ങള്‍ വളച്ചൊടിക്കുകയാണെന്നും നടൻ പറഞ്ഞിരുന്നു.
കൂടാതെ കൃത്യമായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നാണ് നടൻ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Post Your Comments