
ന്യൂദല്‍ഹി: യുവനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദീഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം തുടരും. സിദ്ദിഖിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി അടുത്തയാഴ്ച വാദം കേള്‍ക്കും.
പോലീസ് തനിക്കെതിരേ മന:പൂര്‍വം ഇല്ലാക്കഥകള്‍ ചമയ്ക്കുകയാണെന്നും സംഭവത്തിലെ യാഥാര്‍ഥ്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന സ്ഥിതിയാണ് നിലവില്‍ ഉള്ളതെന്നും സിദ്ദീഖ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. പരാതിക്കാരി പോലും ഉന്നയിക്കാത്ത കാര്യങ്ങളാണ് ഇപ്പോള്‍ പോലീസ് ഉന്നയിക്കുന്നതെന്നും നടൻ വ്യക്തമാക്കിയിരുന്നു.
അതേസമയം, സിദ്ദീഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് വാദിച്ചത്.
Post Your Comments