കൊച്ചി : നടന്‍ സിദ്ദിഖിനെതിരെ വിമർശനവുമായി പോലീസ്. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും പോലീസ് കോടതിയില്‍ പറഞ്ഞു.
ഇന്ന് സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ ഹാജരായിരുന്നു. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുന്നിലാണ് ഹാജരായത്. സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം സുപ്രീം കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജസ്റ്റിസ് ബേല എം ത്രിവേദി, ജസ്റ്റിസ് സതീഷ് ചന്ദ്ര മിശ്ര എന്നിവരുടെ ബഞ്ച് ഹ്രസ്വവാദം കേട്ട ശേഷമാണ് നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.
നടി പരാതി നല്‍കാന്‍ എട്ടു വര്‍ഷമെടുത്തു എന്നത് കണക്കിലെടുത്താണ് സുപ്രീംകോടതി സിദ്ദിഖിന് ജാമ്യം അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പാസ്പോര്‍ട്ട് വിചാരണ കോടതിയില്‍ സമര്‍പ്പിക്കണം എന്നീ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.
Post Your Comments