Latest NewsIndia

ശബരിമല: ഹര്‍ജിക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് വ്യാജ വാര്‍ത്ത നല്‍കി, മലയാളം ചാനലിനും, റിപ്പോര്‍ട്ടര്‍ക്കുമെതിരെ വക്കീല്‍ നോട്ടിസ്

പ്രരണാകുമാരിയുടെ ഭര്‍ത്താവിന്റെ പേരും, ഭക്തി പസ്രിത സേഥിയുടെ പിതാവിന്റെ പേരും വ്യാജവാര്‍ത്തയ്ക്കായി ഉപയോഗിച്ചു.

ശബരിമല വിഷയത്തില്‍ സുപ്രിം കോടതി ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബിജെപി ബന്ധമുള്ളവരെന്ന അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കിയെന്നാരോപിച്ച് മലയാളത്തിലെ മാധ്യമപ്രവര്‍ത്തകനും, ചാനല്‍ഗ്രൂപ്പിനും വക്കില്‍ നോട്ടിസ്. സുപ്രിം കോടതിയിലെ യുവതി പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജി നല്‍കിയവര്‍ ആര്‍എസ്എസ് ബന്ധമുള്ളവരെന്നും, ഹര്‍ജിക്ക് പിന്നില്‍ ആര്‍എസ്എസ് എന്നും തെറ്റായ വാര്‍ത്ത നല്‍കിയെന്നാണ് ആരോപണം.

ഫ്ളവേഴ്‌സ് ചാനലിന്റെ ഇന്‍സൈറ്റ് മീഡിയ സിറ്റിയ്ക്കും ബ്യൂറോ ചീഫ് ആര്‍ രാധാകൃഷ്ണനും എതിരെ ഹര്‍ജിക്കാരായ ഭക്തി പ്രജിത സേഥി, പ്രേരണ കുമാരി, ഡോ.ലഷ്മി ശാസ്ത്രി എന്നിവര്‍ വക്കീല്‍ നോട്ടിസ് അയച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മലയാള മാധ്യമ പ്രവര്‍ത്തകനായ രാധാകൃഷ്ണന്‍ മാപ്പ് പറയണമെന്നും, വെബ്‌സൈറ്റും ന്യൂസ് ചാനലും ഏഴ് ദിവസത്തിനകം തെറ്റ് തിരുത്തി വാര്‍ത്ത നല്‍കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അഡ്വക്കറ്റ് പ്രഭാത് മുഖേനയാണ് നോട്ടിസ് അയച്ചത്.ശബരിമലയില്‍ സുപ്രിം കോടതി വിധിയ്ക്ക് ഇടയാക്കിയ ഹര്‍ജി നല്‍കിയത് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്നും, ഇപ്പോള്‍ ആര്‍എസ്എസ് കേരളത്തില്‍ നടത്തുന്ന സമരം പ്രഹസനമാണെന്നും ആരോപിക്കുന്ന റിപ്പോര്‍ട്ട് മലയാളത്തിലെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലും പ്രചരിച്ചിരുന്നു. മുസ്ലിം വിഭാഗത്തില്‍ പെടുന്ന പ്രസിഡണ്ട് നയിക്കുന്ന യംഗ് ലോയേഴ്‌സ് ആണ് പ്രധാന ഹര്‍ജിക്കാരെന്നിരിക്കെയാണ് വ്യാജവാര്‍ത്ത നല്‍കിയതെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

2006ലാണ് ഇവര്‍ ഹര്‍ജി നല്‍കിയത്. ഹിന്ദുസ്ഥാന്‍ ടൈംസില്‍ ബര്‍ക്കാ ദത്ത്, ടൈംസ് ഓഫ് ഇന്ത്യയില്‍ സര്‍വാണി പണ്ഡിറ്റ് എന്നിവര്‍ എഴുതിയ ലേഖനങ്ങളാണ് ഹര്‍ജിക്ക് കാരണമായതെന്നും ഹര്‍ജിക്കാര്‍ പറയുന്നു. 2006ലാണ് ഹര്‍ജി നല്‍കിയത് ബിജെപി അധികാരത്തിലെത്തിയത് 2014ലാണ്. തങ്ങളുടെ സദ്ദുശപരമായ നീക്കത്തെ രാഷ്ട്രീയ വത്ക്കരിക്കുകയാണ് ചിലര്‍ ചെയ്യുന്നത്. പ്രതിഛായ തകര്‍ക്കാനുള്ള നീക്കമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് പിന്നിലെന്നും നോട്ടിസില്‍ ആരോപിക്കുന്നു.

മാധ്യമസ്ഥാപനം നല്‍കിയ തെറ്റായ വാര്‍ത്ത തങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് മാനഹാനിയുണ്ടാക്കി. പ്രരണാകുമാരിയുടെ ഭര്‍ത്താവിന്റെ പേരും, ഭക്തി പസ്രിത സേഥിയുടെ പിതാവിന്റെ പേരും വ്യാജവാര്‍ത്തയ്ക്കായി ഉപയോഗിച്ചു. ഇവരും നോട്ടിസ് നല്‍കിയവരില്‍ ഉള്‍പ്പെടും.ഹര്‍ജിക്ക് പിന്നില്‍ യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്ന് മറ്റൊരു ഹര്‍ജിക്കാരിയായ ഡോ.ലഷ്മി ശാസ്ത്രീ നോട്ടിസില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button