വയനാട് : ശബരിമല യുവതീ പ്രവേശനത്തിൽ തങ്ങൾ വിശ്വാസികൾക്കൊപ്പമാണെന്ന് മുസ്ലീം ലീഗ്.വയനാട്, ബത്തേരിയിൽ നടന്ന നാമജപയാത്രയ്ക്ക് ലീഗ് പ്രവർത്തകർ അഭിവാദ്യമർപ്പിച്ചു.ശരണം വിളികളുമായി നടന്ന് നീങ്ങുന്ന ഭക്തർക്ക് പിന്തുണ അറിയിച്ചാണ് മുസ്ലീം ലീഗ് പ്രവർത്തകർ രംഗത്തെത്തിയത്. മുസ്ലീം ലീഗ് ബത്തേരി മണ്ഡലം നിയോജക കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്.
പ്രവർത്തകർ മുദ്രാവാക്യം വിളിച്ച് പിന്തുണയറിക്കുന്ന വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് ബത്തേരിയിൽ ആയിരക്കണക്കിന് ഭക്തർ പങ്കെടുത്ത നാമജപയാത്ര സംഘടിപ്പിച്ചത്.ശബരിമലയിലെ യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് സ്ത്രീകളും പുരുഷൻമാരും കുട്ടികളടക്കമുള്ളവർ നാമജപയാത്രയിൽ പങ്കാളികളായി.
വിശ്വാസികൾക്കൊപ്പമാണ് മുസ്ലീം ലീഗെന്നും അത് കൊണ്ടാണ് നാമജപയാത്രയ്ക്ക് പിന്തുണ അറിയിച്ചതെന്നും മുസ്ലീം ലീഗ് ബത്തേരി നിയോജമണ്ഡലം കമ്മറ്റി ഭാരവാഹികൾ വ്യക്തമാക്കി.
Post Your Comments