Latest NewsIndia

ട്രെയിനിൽ വയോധികര്‍ക്ക് മയക്കുമരുന്ന് നൽകി കവർച്ച; പണവും സ്വര്‍ണവും നഷ്ടമായി

വസ്ത്ര വ്യാപാരികളാണെന്നും ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് പോവുകയാണെന്നുമാണ്

ഉഡുപ്പി: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച സംഘം നല്‍കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇതോടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. ഉഡുപ്പി റെയില്‍ യാത്രി സംഘ് ട്രഷറര്‍ കിന്നിമുല്‍ക്കിയിലെ രാമചന്ദ്ര ആചാര്യ(60), സഹോദരി രാധമ്മ(75) എന്നിവരാണ് കവര്‍ച്ചക്കിരയായത്.

നാസിക്കിലെ ബന്ധുവീട്ടില്‍ പോയി മടങ്ങുകയായിരുന്നു ഇവര്‍. നിസാമുദ്ദീന്‍- എറണാകുളം മംഗളം എക്‌സ്പ്രസിലെ എസ് 3 ബോഗിയിലായിരുന്നു സംഭവം. സഹയാത്രക്കാരായ 50 വയസ് പ്രായം തോന്നിക്കുന്ന രണ്ടു പേരാണ് കവര്‍ച്ച നടത്തിയതെന്ന് ഇവര്‍ പരാതിപ്പെട്ടു. വസ്ത്ര വ്യാപാരികളാണെന്നും ഡല്‍ഹിയില്‍ നിന്നു കേരളത്തിലേക്ക് പോവുകയാണെന്നുമാണ് സംഘം പരിചയപ്പെടുത്തിയിരുന്നത്. ചിപ്ലുനില്‍ എത്തിയപ്പോഴാണ് സംഘം നല്‍കിയ ശീതളപാനീയം രാമചന്ദ്രയും രാധമ്മയും കഴിച്ചത്. ഇതോടെ അബോധാവസ്ഥയിലാവുകയായിരുന്നു.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നിനു കുന്താപുരത്ത് എത്തിയപ്പോഴാണ് രാമചന്ദ്രയ്ക്കു ബോധം തെളിയുന്നത്. അപ്പോഴേക്കും 45,000 രൂപ, മൊബൈല്‍ഫോണ്‍, മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍, രണ്ടായിരം രൂപയുടെ വസ്ത്രങ്ങള്‍ എന്നിവ കവര്‍ന്നു സംഘം രക്ഷപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button