ന്യൂഡല്‍ഹി : തുരന്തോ എക്സ്പ്രസില്‍ അതിക്രമിച്ച് കയറിയ ആയുധധാരികളായ സംഘം യാത്രക്കാരെ കൊള്ളയടിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 3.30 യോടെ ജമ്മു-ഡല്‍ഹി തുരന്തോ എക്സ്പ്രസിലാണ് വന്‍ കൊള്ള അരങ്ങേറിയത്.
പത്തോളം പേരടങ്ങുന്ന ആക്രമി സംഘം തോക്കുകളുമായി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയായിരുന്നു. ബി 3, ബി 7 എസി കോച്ചുകളിലെ യാത്രക്കാരാണ് കവര്‍ച്ചയ്ക്കിരയായത്. പണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണ്‍ എന്നിവ കൂടാതെ പല വിലപിടിപ്പുള്ള സാധനങ്ങളും സംഘം കൊള്ളയടിച്ചു.
ഡല്‍ഹിക്കു സമീപം ബദ്ലിയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോഴായിരുന്നു സംഭവം. അക്രമികള്‍ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും കൈവശമുള്ള വിലകൂടിയ വസ്തുക്കള്‍ നല്കാന് ആവശ്യപ്പെടുകയുമായിരുന്നു. യാത്രക്കാരില്‍ ഒരാള്‍ സംഭവത്തെ കുറിച്ച് റെയില്‍വേയുടെ ഓണ്‍ലൈന്‍ പരാതി പോര്‍ട്ടലില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കുറ്റവാളികളെ ഉടന്‍ പിടികൂടുമെന്ന് റെയില്‍വേ വക്താവ് അറിയിച്ചു.
Post Your Comments