തിരുവനന്തപുരം: ശബരിമലയിലെ പ്രശ്നങ്ങൾ പിണറായി സര്‍ക്കാര്‍ സൃഷ്ടിച്ചതാണെന്ന് ബി.ജെ.പി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു. എന്‍.ഡി.എ സമരം ചെയ്യുന്നത് ഭരണഘടനക്ക് എതിരാല്ലെന്നും അവകാശങ്ങൾ നേടിയെടുക്കാനാണെന്നും അദ്ദേഹം പറയുകയുണ്ടായി. എന്‍.ഡി.എയുടെ ശബരിമല സംരക്ഷണ യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം ശബരിമലയെ തകര്‍ക്കാന്‍ സി.പി.എം വര്‍ഷങ്ങളായി ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള ആരോപിക്കുകയുണ്ടായി. ഇപ്പോള്‍ കോടതി വിധിയുടെ . ബലത്തിലാണ് അതിന് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments