Latest NewsIndia

ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ എം ജെ അക്ബര്‍ രാജിവയ്ക്കുമെന്ന് രാംദാസ് അതാവലെ

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ കാമ്പയിന്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു.

പുനെ: കേന്ദ്ര മന്ത്രി എം ജെ അക്ബറിനെതിരായ ലൈംഗികാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ കാമ്പയിന്‍ മാറരുതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അയാള്‍ക്കെതിരെ നടപടിയെടുക്കും.

തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നാനാ പടേക്കറായാലും എം ജെ അക്ബറായാലും കുറ്റക്കാരാണെന്നു വ്യക്തമായാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍ മീ ടൂ പോലുള്ള കാമ്പയിനുകള്‍ ഉപയോഗിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും ആരെയെങ്കിലും കെണിയില്‍ പെടുത്താനും സാധിക്കും. അത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും രാംദാസ് അതാവലെ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button