Latest NewsNewsIndia

ചര്‍ച്ചയ്ക്ക് കേന്ദ്രം തയ്യാറാണ് ; കര്‍ഷകര്‍ തയ്യാറാവുന്നില്ലെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ

പ്രതിഷേധം രാഷ്ട്രീയവത്കരിക്കപ്പെടുന്നു

ബെംഗളൂരു : കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങളില്‍ ഉറച്ചു നില്‍ക്കുന്നില്ലെന്നും കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്താനും അവര്‍ നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ പരിഗണിക്കാനും തയ്യാറാണെന്ന് കേന്ദ്ര മന്ത്രി രാംദാസ് അത്തവാലെ.

ന്യൂഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുടെ പ്രതിനിധികളുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും അവര്‍ സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ആ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ബെംഗളൂരുവില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ നിയമങ്ങള്‍ പിന്‍വലിക്കുകയാണെങ്കില്‍ പ്രതിഷേധം ഉണ്ടാകുമ്പോഴെല്ലാം പാര്‍ലമെന്റ് പാസാക്കിയ മറ്റ് നിയമങ്ങളും പിന്‍വലിക്കേണ്ടതായി വരുമെന്നും അത് ജനാധിപത്യത്തേയും ഭരണഘടനയെയും അപകടത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധം രാഷ്ട്രീയവത്കരിക്കപ്പെടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എപിഎംസി യാര്‍ഡുകളും എംഎസ്പി സംവിധാനവും തടയില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയെന്നും കര്‍ഷകരുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കാന്‍ കേന്ദ്രം തയ്യാറാകുമ്പോളും കര്‍ഷകര്‍ പ്രതിഷേധം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരോട് പ്രതിഷേധം പിന്‍വലിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ഷകരുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി നിയമങ്ങള്‍ കൊണ്ടുവരില്ലെന്നും പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശിലെ ചില അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button