മുംബൈ: ആര്യന്‍ ഖാനെ ഒരു പുതിയ മനുഷ്യനാക്കി മാറ്റി എടുക്കണമെന്ന് ഷാരൂഖ് ഖാനോട് അഭ്യര്‍ത്ഥിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ. എന്‍സിബിയുടെ നിലവിലുള്ള അന്വേഷണത്തെ അഭിമുഖീകരിക്കുന്നതിന് പകരം ആര്യന്‍ ഖാനെ മാറ്റിയെടുക്കാനാണ് ഷാരൂഖ് ഖാന്‍ ശ്രമിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ആര്യന്‍ ഖാനെ ഒരു വര്‍ഷത്തേയ്ക്ക് മയക്കുമരുന്ന് ഡീഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡീഅഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നതിലൂടെ ആര്യനെ മയക്കുമരുന്നിന്റെ ആസക്തിയില്‍ നിന്ന് മോചിപ്പിക്കാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അഢംബര കപ്പലില്‍ നടന്ന പാര്‍ട്ടിയില്‍ ലഹരിമരുന്ന് ഉപയോഗിച്ച കേസില്‍ നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെയും അര്‍ബാസ് മര്‍ച്ചന്റിനെയും മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റ് ചെയ്തത്. ബോളിവുഡ് താരം അനന്യ പാണ്ഡെയെ വെള്ളിയാഴ്ച ചോദ്യം ചെയ്തിരുന്നു.
Post Your Comments