ന്യൂയോര്‍ക്ക്•വൈറ്റ് ഹൈസ് ജീവനക്കാരി മോണിക്ക ലിവിന്‍സ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ ബില്‍ ക്ലിന്റന് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം രാജി വയ്ക്കാഞ്ഞതിനെ ശരിവച്ച് അദ്ദേഹത്തിന്റെ ഭാര്യയും മുന്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറിയുമായ ഹില്ലരി ക്ലിന്റന്. ആ ബന്ധം അധികാര ദുര്വിനിയോഗമായിരുന്നില്ലെന്നും സിബിഎസ് ന്യൂസ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ഹില്ലരി ക്ലിന്റണ് വ്യക്തമാക്കി.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഓര്‍മ്മിച്ച് ക്ലിന്റന് ആ വിഷയത്തില്‍ രാജി വയക്കേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിനോട് പ്രതികരിക്കവെയാണ് ഹില്ലരി തന്റെ നിലപാട് വ്യക്തമാക്കിയത്. 1998 ഡിസംബറില്‍ ഇംപീച്ച്മെന്റ് നടപടി തുടങ്ങുമ്പോള്‍ തന്നെ ക്ലിന്റന് രാജി വയ്ക്കണമായിരുന്നെന്ന് ന്യൂയോര്‍ക്ക് ഡെമോക്രാറ്റിക് സെനറ്റര്‍ കിര്സ്റ്റന് ഗില്ലിബ്രാന്‍ഡ് അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭര്‍ത്താവിന് പൂര്‍ണപിന്തുണ നല്കുന്ന ഹില്ലരിയുടെ വാക്കുകള്‍.
ലെവിന്‍സ്കി മുതിര്‍ന്ന സ്ത്രീയായിരുന്നെന്നും ഹില്ലരി ഓര്‍മ്മിപ്പിച്ചു. അതേസമയം നിലവിലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ഉയരുന്ന ആരോപങ്ങള്‍ ചൂണ്ടിക്കാണിക്കാനും ഹില്ലരി മറന്നില്ല. അതിന്റെ പേരില്‍ അദ്ദേഹം പുറത്താക്കപ്പെട്ടോ എന്നും അവര്‍ ചോദിച്ചു. മോണിക്ക ലെവിന്സ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനെതിരെ ഇംപീച്ച്മെന്റ് നടന്നിരുന്നു. ലെവിന്സ്കികയുമായുള്ള അവിഹിതബന്ധം 1995 ല്‍ പുറത്തുവന്നെങ്കിലും 98 ലാണ് ഈ ആരോപണം ക്ലിന്റ് സമ്മതിച്ചത്. പിന്നീട് ഇംപീച്ച്മെന്റ് നടപടികള്‍ നേരിട്ട ക്ലിന്ന് ലെനിന്സ്കിയുമായുള്ള ബന്ധത്തിന്റെ പേരില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനംന നഷ്ടമാകുകയായയിരുന്നു.
അതേസമയം ആ ബന്ധത്തിന്റെ പേരില്‍ ലെവിന്സ്കിയോട് വ്യക്തിപരമായി മാപ്പു പറയേണ്ട ആവശ്യമില്ലെന്ന് അടുത്തിടെ ബില്‍ ക്ലിന്റന് പ്രതികരിച്ചിരുന്നു. പൊതുമാപ്പ് പറഞ്ഞിട്ടുണ്ടെന്നും അത് ധാരാളമാണെന്നുമാണ് ബില്‍ ക്ലിന്റന്റെ നിലപാട്. അതേസമയം നിലവിലെ പ്രസിഡന്റ് ട്രംപിനെതിരെയും ഇംപീച്ച്മെന്റ് വേണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിന്റെ പ്രഖ്യാപിത നയങ്ങള്‍ പോലും ട്രംപ് തള്ളിപ്പറയുന്നു എന്നാണ് ഉദ്യോഗസ്ഥതലത്തില്‍ നിന്ന് അദ്ദേഹത്തിനെതിരെ ഉയരുന്ന ആരോപണം.
Post Your Comments