അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പരിഹസിച്ച് ഹിലരി രംഗത്ത് വന്നു. ട്രംപ് ഒരു വള്ളിച്ചെടിമാത്രമാണെന്നായിരുന്നു ഹിലരിയുടെ പരമാര്‍ശം. ഹിലരിയുടെ ഈ പരമാര്‍ശം പുതിയ പുസ്തകമായ വാട്ട് ഹാപ്പന്‍ഡിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എംഎസ്എന്‍ബിസി പ്രക്ഷേപണം ചെയ്ത പുസ്തകത്തിന്റെ ശബ്ദശകലത്തില്‍ 2016 ലെ പ്രസിഡന്റ് തിരഞ്ഞെടിപ്പിനെ സന്തോഷം നിറഞ്ഞതും എന്നാല്‍ ഭാന്തുപിടിപ്പിക്കുനനതുമായ അവസ്ഥ എന്നാണ് വിശേഷിപ്പിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ്‍ തന്റെ അപ്രതീക്ഷിത തോല്‍വിയെക്കുറിച്ച ഗ്രന്ഥത്തില്‍ വിവരിക്കുന്നു. ഹിലരിയുടെ ഓര്‍മ്മക്കുറിപ്പാണ് ഗ്രന്ഥം. സെപ്റ്റംബറില്‍ പുറത്തിറങ്ങുന്ന പുസ്തകം സൈമണ്‍ ആന്റ് ഷുസ്റ്റര്‍ ആണ് പ്രസിദ്ധീകരിക്കുന്നത്.
2016ലെ തിരഞ്ഞെടുപ്പില്‍ ഹിലരിക്ക് സംഭവിച്ചതെന്ത് എന്നത് തന്നെയാണ് പുസ്തകത്തിന്റെ പ്രധാന ആകര്‍ഷണം. ഹിലരിയുടെ ഏറ്റവും വ്യക്തിപരമായ ഓര്‍മകള്‍ പങ്കുവെയ്ക്കുന്ന പുസ്തകം തിരഞ്ഞെടുപ്പിലുണ്ടായ വിദേശ ഇടപെടലുകള്‍, അനുഭവിച്ച ലിംഗവിവേചനം തുടങ്ങിയവയും ചര്‍ച്ച ചെയ്യുന്നു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷവും ഡൊണാള്‍ഡ് ട്രംപ് വ്യക്തിഹത്യ തുടര്‍ന്നിട്ടും ഹിലരി പ്രതികരിച്ചിരുന്നില്ല. ഇതിനെല്ലാമുള്ള രൂക്ഷമായ മറുപടികള്‍ പുസ്തകത്തില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയാനുള്ളതെല്ലാം പുസ്തകത്തിലുണ്ടാകുമെന്ന സൂചനയാണ് നേരത്തെ ഹിലരി നല്‍കിയിരുന്നത്. ഇത് ശരിവെയ്ക്കുന്ന തരത്തിലാണ് പുസ്തകത്തെക്കുറിച്ച് വാര്‍ത്തകള്‍ പുറത്തുവരുന്നത്
Post Your Comments