ന്യുയോര്‍ക്ക്: മഡോണ വിവാദങ്ങളുടെ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്. ഈ 58-ആം വയസിലും അതിനു മാറ്റമൊന്നുമില്ല. ഏറ്റവുമൊടുവില്‍, അമേരിക്കന്‍ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്‍റണു വേണ്ടി വോട്ടഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് മഡോണ വിവാദപരമായ പ്രസ്താവന നടത്തിയത്.
ഹിലരിക്ക് വോട്ടു ചെയ്യുന്നവര്‍ക്ക് പണമോ മറ്റ് വിലപിടിപ്പുള്ള വസ്തുക്കളോ ഒന്നുമല്ല മഡോണയുടെ വാഗ്ദാനം. ഹിലരിക്ക് വോട്ടുചെയ്താല്‍ ലൈംഗിക സുഖം (ഓറല്‍ സെക്‌സ്) സമ്മാനിക്കാമെന്നാണ് മഡോണ പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച മാഡിസണ്‍ സ്‌ക്വയറില്‍ നടന്ന ഒരു കോമഡി പരിപാടിക്കിടെ പ്രശസ്ത ഹാസ്യതാരം അമി ഷൂമറിനെ സ്റ്റേജിലേക്ക് ക്ഷണിക്കുന്ന കര്‍ത്തവ്യം നിര്‍വഹിക്കുന്നതിനിടെയായിരുന്നു മഡോണയുടെ ഈ വെടി പൊട്ടിച്ചത്.
ഹിലരിക്ക് വോട്ടുചെയ്യുന്ന ആര്‍ക്കും ലൈംഗിക സുഖം പകരാന്‍ ഞാന്‍ തയ്യാറാണ്. വാഗ്ദാനം സ്വീകരിക്കുന്ന ആര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും താന്‍ അക്കാര്യത്തില്‍ മിടുക്കിയാണെന്നും, ഇതിന്‍പ്രകാരം ഹിലരിക്ക് വോട്ടുചെയ്യുന്നവരുടെ കണ്ണുകളില്‍ നോക്കിക്കൊണ്ട് തന്നെ താന്‍ തന്‍റെ വാഗ്ദാനം നിറവേറ്റുമെന്നും മഡോണ കൂട്ടിച്ചേര്‍ത്തു.
വിവാദനായികയായ മഡോണയുടെ ഈ ചൂടന്‍ പ്രഖ്യാപനത്തോട് അനുകൂല-പ്രതികൂല പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍. ഈ വാഗ്ദാനം കേട്ടാല്‍ ട്രംപ് ഉടന്‍തന്നെ ഹിലരിക്ക് വോട്ടുചെയ്ത് മഡോണയുടെ സമ്മാനം സ്വീകരിക്കാന്‍ വരുമെന്നായിരുന്നു ഒരു രസികന്‍റെ പ്രതികരണം. ട്രംപിന് വോട്ടുചെയ്യാന്‍ വീണ്ടും ഒരു കാരണം ഉണ്ടായിരിക്കുകയാണെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.
Post Your Comments