USALatest NewsInternational

ട്രംപിനെതിരെ പടയൊരുക്കവുമായി ഹില്ലരി ക്ലിന്റണ്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പുതിയ നീക്കവുമായി ഹില്ലരി ക്ലിന്റണ്‍. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം നഷ്ടമായതുമുതല്‍ തുടങ്ങിയതാണ് ഇരുവരും തമ്മിലുള്ള വാക്ക്‌പോര്. ഇത്തവണ ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിരോധമുയര്‍ത്താന്‍ പുതിയ സംഘടനയുമായാണ് ഹില്ലരിയുടെ രംഗപ്രവേശം.

ഓണ്‍വാര്‍ഡ് ടുഗെതര്‍ എന്നാണ് പുതിയ സംഘടനയുടെ പേര്. പൊതുജനങ്ങളെ ബന്ധപ്പെടുത്തിയാണ് സംഘടനയുടെ വരവ്. ഭരണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പൊതുജനത്തിന്റെ ഇടപെടല്‍ അത്യാവശ്യമാണെന്നാണ് ഹില്ലരിയുടെ അഭിപ്രായം.

ട്രംപിനെതിരായ നീക്കത്തില്‍ അണിചേരണമെന്നാണ് ഹില്ലരിയുടെ ആവശ്യം. പുരോഗമന ചിന്താഗതിയും ആശയങ്ങളുമുള്ള ആര്‍ക്കും തന്റെ സംഘടനയുമായി പ്രവര്‍ത്തിക്കാമെന്ന് ഹില്ലരി പറയുന്നു. അമേരിക്കയുടെ നന്മയും വളര്‍ച്ചയുമാണ് ലക്ഷ്യമിടുന്നതെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button