KeralaLatest News

എടിഎം കവര്‍ച്ച: സംഘം നാലു മാസം മുന്‍പ് കേരളത്തില്‍ എത്തി തയ്യാറെടുപ്പുകള്‍ നടത്തി, ഒരാള്‍ സമാനായ മറ്റൊരു കേസിലും പ്രതിയെന്ന് പോലീസ്

സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് കോളുകള്‍ പോലീസ് പരിശോധിക്കുന്നത്.

ആലുവ: എടിഎം കവര്‍ച്ചാ സംഘം നാലു മാസം മുമ്പേ കേരളത്തിലെത്തിയതായി പോലീസിനു സൂചനകള്‍. മാത്രമല്ല മധ്യകേരളത്തില്‍ പണം തട്ടേണ്ടുന്ന എടിഎം കൗണ്ടറുകള്‍ കണ്ടെത്താന്‍ ഇവര്‍ സഞ്ചരിച്ചിരുന്നതായും പോലീസ് പറയുന്നു. ഇവര്‍ ഉപയോഗിച്ചെന്നു കരുതപ്പെടുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് പരിശോധിച്ചു വരികയാണ്. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെയാണ് കോളുകള്‍ പോലീസ് പരിശോധിക്കുന്നത്.

അതേസമയം, എടിഎം കൊള്ളയടിച്ച സംഘത്തിലെ ഒരാള്‍ ഒരു വര്‍ഷം മുമ്പ് അങ്കമാലിയിലെ എടിഎം കൗണ്ടറില്‍ നിന്നു പണം തട്ടിയെടുത്ത പ്രതിയാണെന്നു പോലീസിന് സംശയം ഇരട്ടിച്ചു. സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളുമായി സാമ്യമുണ്ടെന്നാണു പോലീസിന്റെ നിഗമനം. അങ്കമാലി കേസില്‍ ബീഹാറുകാരായ രണ്ടു പേരെ പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷം ഇവര്‍ പിന്നീട് കോടതിയില്‍ ഹാജരായിട്ടില്ല.

കോടതി വാറന്റ് പുറപ്പെടുവിച്ച പ്രതികളാണെന്നാണു പോലീസിനു ലഭിച്ച വിവരം. വിരലടയങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികള്‍ രക്ഷപ്പെട്ടെന്നു കരുതുന്ന ആലപ്പി, ധന്‍ബാദ് എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്ന സ്ഥലങ്ങളിലെ പോലീസിന് വിവരങ്ങള്‍ കൈമാറിയെങ്കിലും കൂടുതല്‍ സൂചനകള്‍ ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button