Latest NewsArticle

‘മീ ടൂ’ പറയാന്‍ പുരുഷന്മാരും തയ്യാറാകണം: വഴിവിട്ട ബന്ധങ്ങളുടെ അറിയാപ്പുറങ്ങളെക്കുറിച്ച് കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു

എത്രയോ നാളുകൾ ഞങ്ങൾ രണ്ടു മുറികളിൽ ആണ് ഉറങ്ങുന്നത്..
ഇന്നിപ്പോ , അവിചാരിതമായി അദ്ദേഹത്തിന്റെ മൊബൈൽ കയ്യിൽ കിട്ടി..അതിൽ നിറച്ചും മറ്റു സ്ത്രീകളോടുള്ള വഴിവിട്ട ബന്ധങ്ങളും അതിലെ ചാറ്റുകളും ആണ്..
എന്നോടുള്ള താല്പര്യക്കുറവാണോ ഇതൊക്കെ..?
സാധാരണ ഒരു ഭാര്യ..
നിസ്സഹായത , അപമാനം ഒക്കെ കൊണ്ട് കണ്ണ് ചുവന്നു കലങ്ങി കിടക്കുന്ന അവരുടെ മുഖം..
ഹൃദയഭേദകം ആണ്.. ഓർക്കുക ആയിരുന്നു..
എത്രയോ വട്ടം പലരും പറഞ്ഞു പലതും , വളരെ അടുത്ത് അറിയുന്ന പുരുഷന്മാരെ കുറിച്ച് പോലും കേട്ടിട്ടുണ്ട്..
ഇത്തരം കഥകൾ..
അവിടെ പുരുഷനെ മാത്രം കുറ്റം പറയാമോ..?
ചാറ്റ് ചെയ്യുന്നത് സ്ത്രീകളോട് ആണല്ലോ..
കണ്ണുകൾ , ഇതെന്തു കണ്ണുകളാണ്..ഹോ..!
ഇങ്ങനെ ഒരു പ്രശംസ എപ്പോഴും സ്വീകരിക്കണം എന്നില്ല ,
പക്ഷെ ,ഒറ്റപ്പെടലിൽ വീർപ്പുമുട്ടുന്ന ഒരുവൾക്കു ഇതിലെ സുഖിപ്പിക്കൽ ആ നിമിഷത്തെ പ്രാണവായു ആകും..
ഭര്‍ത്താവ് അടിച്ചു ..!
പരാതി പറയാൻ ഒരാളെ കിട്ടിയല്ലോ..
കേൾക്കാൻ ഒരാൾ ആയി..
ഈശ്വര ! ഈ തങ്കത്തിനെ അടിച്ചോ..?
എനിക്ക് കിട്ടിയിരുന്നേൽ ഈ ഭാഗ്യം..!!
{ മലത്തിയേനെ എന്ന് പിന്നെ ഓർത്തലും ആ നിമിഷം സുഖിക്കും..}
മക്കളുടെ പഠിത്തം ., വീട് വെയ്പ്പിന്റെ കടം ,കാറിന്റെ ലോൺ , അമ്മായിയമ്മയുടെ പോര് ,നാത്തൂൻ ന്റെ വൈരാഗ്യം ഒന്നും ഇല്ലാതെ ,
കൽക്കണ്ടം വായിലിട്ടു നുണയുന്ന പോലെ മധുരം ഉള്ള സ്നേഹാന്വേഷണങ്ങൾ..
പ്രശംസകൾ.
ആ നേരം മനസ്സ് സ്വച്ഛമായ ആകാശം പോലെ..
സ്നിഗ്ദമധുരമായ സംഗീതം പോലെ ഒഴുകി നീങ്ങുന്ന നിമിഷങ്ങൾ..
പൊള്ളയായ വാക്കുകൾ ആണോ..?
പൊരുളും മിഥ്യയും തിരിച്ചറിയാൻ ശ്രമിക്കാനുള്ള തോന്നൽ ഇല്ലേയില്ല..
ആ നേരത്തെ മനസ്സ്..
അതിനെ നിർവ്വചിക്കാൻ വയ്യ…

ഇറോട്ടിക് ചാറ്റ് മാത്രം ലാക്കാക്കി , വരുന്ന മെസ്സേജുകൾ ഉണ്ട്..
അവിടെ എല്ലാം അവളുടെ , വൈകാരിക പ്രതിസന്ധി എന്ന് പറഞ്ഞു സ്ത്രീത്വത്തിനെ
നിസ്സഹായാവസ്ഥയിൽ അടയാളപ്പെടുത്തേണ്ട…
പുരുഷനിൽ എന്ന പോലെ ,അവളിലും ഉണ്ട് ദുരൂഹതകൾ നിറഞ്ഞ ലൈംഗിക പ്രശ്നങ്ങൾ..
premature ejaculation , erection , ഒക്കെ പുരുഷന്റെ ശത്രുക്കൾ ആണെങ്കിൽ ,
സ്ത്രീയ്ക്കും ഉണ്ട് ദാമ്പത്യത്തിൽ , പങ്കാളിയോട് തോന്നുന്ന ചില മരവിപ്പുകള്..
അതിൽ നിന്നും ഉടലെടുക്കുന്ന ഉത്കണ്ഠയും വിഭ്രമവും ,
അറിഞ്ഞു കൊണ്ട് തന്നെ വഴിവിട്ട ബന്ധങ്ങളിലേയ്ക്ക് നയിക്കുന്ന അവസ്ഥയും..

ദേഹമാസകലം ഭസ്മം പൂശി , ഈശ്വര നാമം ചൊല്ലി നടക്കുന്ന ഒരാൾ ,
തികഞ്ഞ സാധു എന്ന് പറയാൻ വയ്യ..
ഉഗ്രരൂപി ആയ ഭദ്രകാളിയെ പൂജിക്കുന്ന കോവിലിൽ വെച്ച് അവനു ഒരു കുഞ്ഞിനെ ബലാത്സംഗം ചെയ്യാൻ പറ്റിയേക്കും..
നിരീശ്വര വാദി എന്ന് പറയുന്നവന് , ആ ധൈര്യം ഉണ്ടാകണം എന്നും ഇല്ല..
ലൈംഗികതയുടെ കാര്യം , ഏതാണ്ട് ഇതേ പോലെ തന്നെ …
കേരളം ഞെട്ടലിൽ , ആണ് , 11 മാസത്തിനിടയിൽ ഒളിച്ചോടി പോയ ഭാര്യമാരുടെ എണ്ണം കണ്ടിട്ട് എന്നൊരു വാർത്ത കണ്ടു..
മൊബൈൽ അതിലെ വില്ലൻ എന്നും…
ജീവിതം മുഴുവൻ കുടുംബത്തിന് വേണ്ടി വിദേശത്ത് കഷ്ട്പെട്ട ഭര്‍ത്താവ്
ഭാര്യയെ പഠിപ്പിച്ചു , അവൾക്കു സർക്കാർ ജോലിയും കോഴ കൊടുത്തു വാങ്ങി..
ഇപ്പോൾ പഴയ കാമുകൻ , തന്റെ ഭാര്യയെ ഉപേക്ഷിച്ചു നിൽക്കുന്നതറിഞ്ഞു ,
അവൾ വീണ്ടും അങ്ങോട്ട് ചാഞ്ഞു..
ഭാര്യയുടെ സ്വത്ത് വകകൾ തട്ടി എടുത്തു അവളെയും കുഞ്ഞിനേയും ഉപേക്ഷിച്ച ഭര്‍ത്താവും,
ജീവിത നിലവാരം കൂടിയപ്പോൾ , ഭര്‍ത്താവിനെ തഴയാൻ നോക്കുന്ന ഭാര്യയും..
me too # പറയാൻ പുരുഷന്മാരും തയ്യാറാകണം..

shortlink

Related Articles

Post Your Comments

Related Articles


Back to top button