ലണ്ടൻ: ആരോഗ്യസർച്ചാർജ് വർധനക്ക് നടപടികളുമായി ബ്രിട്ടൻ . യൂറോപ്യൻ യൂണിയനിൽ പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർക്കുള്ള ആരോഗ്യസർച്ചാർജ് (ഐ.എച്ച്.എസ്.) വർധിപ്പിക്കാനൊരുങ്ങി ബ്രിട്ടൻ. ഡിസംബ ർമുതൽ വർധിപ്പിച്ച സർച്ചാർജ് നിരക്ക് പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരുടെ വിസാ ഫീസും വർധിക്കും.
കൂടാതെ വാർഷിക ഐ.എച്ച്.എസ്. 200 യൂറോയിൽ(17,059 രൂപയിൽ)നിന്ന് 400 യൂറോ(34,118 രൂപ) ആയാണ് വർധിപ്പിക്കുക. വിദ്യാർഥികൾക്കുള്ള സർച്ചാർജ് 150 യൂറോയിൽ (12,700 രൂപ)നിന്ന് 300 യൂറോ (25,500 രൂപ) ആയും വർധിക്കും.
ഇത്തരമൊരു തീരുമാനം കഴിഞ്ഞവർഷം ബ്രിട്ടൻ പ്രഖ്യാപിച്ചിരുന്നെങ്കിലും ഈയാഴ്ചയാണ് നിർദേശം പാർലമെന്റിൽ അവതരിപ്പിച്ചത്. ബ്രിട്ടീഷ് സർക്കാരിന്റെ നാഷണൽ ഹെൽത്ത് സർവീസ് പദ്ധതിയിലേക്ക് ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായാണ് ഐ.എച്ച്.എസിൽ വർധന വരുത്തുന്നത്.
Post Your Comments