ചെന്നൈ : പേര് വെളിപ്പെടുത്താത്ത ഒരു യുവതി ഈയിടെ തമിഴ് ഗാനരചയിതാവും കവിയുമായ വെെരമുത്തുവിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പുറകെ ഗായികയായ ചിന്‍മയിയും തനിക്ക് നേരിട്ട ദുരവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞതോടെ വിഷയം അല്‍പ്പം ചൂട് ഏറിയിരിക്കുകയാണ്. കോടാമ്പാക്കത്തുളള വെെരമുത്തുവിന്‍റെ വീട്ടില്‍ വെച്ച് കടന്ന് പിടിച്ച് ചുംബിച്ചു എന്നായിരുന്നു അജ്ജാതയായ യുവതി വെളിപ്പെടുത്തല്‍ നടത്തിയിരുന്നത്. ഈ ആരോപണത്തെ പൂര്‍ണ്ണമായും വെെരമുത്തു നിഷേധിച്ചിരുന്നു . എന്നാല്‍ ആരോപണങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ സിനിമ മേഖലയില്‍ നിന്ന് തന്നെ മറ്റൊരു ആരോപണവും എത്തി.
ഗായിക ചിന്‍മയിയാണ് വിഡിയോയിലൂടെ ലെെവായി തനിക്ക് നേരിടേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ച് സമൂഹത്തിന് മുന്നില്‍ വിളിച്ച് പറഞ്ഞത്. പക്ഷേ ഈ ആരോപണത്തിനോടും വളരെ കടുത്ത ഭാഷയിലും വെെകാരികവുമായാണ് വെെരമുത്തു പ്രതികരിച്ചത്. ഇപ്പോള്‍ നിഷ്കളങ്കരെ അപമാനിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും പല ആവൃത്തിയായി എന്നെ നാണം കെടുത്തുകയാണെന്നും സത്യമല്ലാത്ത ഒരു കാര്യത്തിനും താന്‍ ചെവികൊടുക്കാറില്ലെന്നും വെെരമുത്തു പ്രതികരിച്ചു. ചിന്‍മയിയുടെ ആരോപണം നേരത്തേ ഉണ്ടായ അസത്യമായ വാക്കുകളായി മാത്രമേ താന്‍ കാണുന്നുള്ളുവെന്നും ആദ്ദേഹം പറഞ്ഞു. പരാതിയുളളവര്‍ പോലീസില്‍ കേസ് കൊടുക്കണമെന്നും സത്യത്തിന്‍റെ നിജസ്ഥിതി അപ്പോള്‍ കോടതി വഴി പുറത്ത് വരുമെന്നും വെെരമുത്തു തന്‍റെ വാക്കുകള്‍ പങ്ക് വെച്ചു .
ചിന്‍മയി പറയുന്നത് ഇപ്രകാരമാണ്.
അന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വിറ്റ്സര്‍ലാന്‍ഡില്‍ വെച്ച് ഒരു ഷോയില്‍ പങ്കെടുക്കുന്നതിനായി താനും വെെരമുത്തുവിന്‍റെ സംഘത്തില്‍ ഉണ്ടായിരുന്നു. വിദേ ശ രാജ്യമായതിനാല്‍ ഹോട്ടലില്‍ താമസിക്കുന്നത് ചിലവ് വളരെ എറിയതിനാല്‍ സംഘാടകരുടെ വീട്ടില്‍ തന്നെയാണ് കൂടുതല്‍ പേരേയും താമസിപ്പിക്കുന്നത്. ഷോ കഴിഞ്ഞതിന് ശേഷം എല്ലാവരും തിരികെ മടങ്ങുമ്പോള്‍ ഒരു ദിവസം കൂടി തങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഗായികയായ ചിന്‍മയി പറയുന്നു. എന്നാല്‍ മുന്‍ ദിവസങ്ങ ളില്‍ വെെരമുത്തുവിന്‍റെ അടുക്കല്‍ ചിന്‍മയിയെ ഒറ്റക്ക് അയക്കുന്നത് സുരക്ഷിതമല്ലെന്ന് സംഘാടകരില്‍ ഒരാളായ സുരേഷ് മറ്റുളളവരോട് സംസാരിക്കുന്നത് താന്‍ കേട്ടതായി ചിന്‍മയി പറയുന്നു.
https://youtu.be/L7pmopihLKg
ജര്‍മ്മന്‍ ഭാഷയിലാണ് സംസാരിച്ചിരുന്നതെന്നും തനിക്ക് ജര്‍മ്മന്‍ ഭാഷ വശമുളളതിനാലാണ് വിഷയം മനസിലായതെന്നും ചിന്‍മയി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കാര്യം മനസിലാക്കിയ താനും അമ്മയും അന്ന് തന്നെ അവിടെ നിന്നും തിരികെ പോന്നതായും ചിന്‍മയി ലെെവിലൂടെ പങ്ക് വെച്ചു. അന്ന് സാങ്കേതിക വിദ്യ വലിയ പുരോഗതി ആര്‍ജ്ജിക്കാത്ത കാലമായിരുന്നു അതിനാലാണ് ആ കാര്യം പ്രകടിപ്പിക്കാന്‍ കളിയാതെ പോയത് . ഒരു പക്ഷേ തുറന്ന് പറഞ്ഞാലും ആരും വിശ്വസിക്കുമായിരുന്നില്ല. കാരണം താന്‍ വ്യക്തിപരമായ ലാഭങ്ങള്‍ക്കായാണ് ആരോപണം ഉന്നയിക്കുന്നതെന്നും പലരും കരുതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ കരിയറില്‍ നല്ല സ്റ്റേജിലാണ് ഉളളത്. അതിനാല്‍ തന്നെയാണ് ഈ കാര്യം തുറന്ന് പറയാന്‍ മുതിര്‍ന്നതെന്നും ചിന്‍മയി പറഞ്ഞു. സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുമ്പോൾ ഉടനടി പ്രതികരിക്കണമെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയുമായ വിശാലും പ്രതികരിച്ചു.
Post Your Comments