KeralaLatest News

പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി

കുമ്പള: പുഴയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇച്ചിലമ്പാടി കിദൂര്‍ ദണ്ഡഗോളിയിലെ മാര്‍സല്‍ ഡിസൂസയുടെ മകന്‍ മെല്‍വിന്‍ ഡിസൂസ (15)യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. മറ്റു മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം ഉളുവാര്‍ പുഴയില്‍ കുളിക്കാനെത്തിയതായിരുന്നു മെല്‍വിന്‍. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്. മൃതദേഹം പോലീസിന്റെ ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നാട്ടുകാരാണ് രാത്രിയോടെ പുറത്തെടുത്തു. ഷേണി ശാരദാംബ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒൻപതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മാതാവ്: മെറ്റില്‍ദ. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button