മുംബൈ: ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നവര്‍ക്ക് അറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കുന്നവർ എത്രയും വേഗം തങ്ങളുടെ മൊബൈല്‍ നമ്പര്‍ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് എസ്ബിഐ അറിയിച്ചു. നവംബര്‍ 30നു മുന്‍പു ബന്ധിപ്പിക്കാത്തവര്‍ക്ക് ഡിസംബര്‍ ഒന്നുമുതല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് ഉപയോഗിക്കാന്‍ കഴിയില്ലെന്നും എസ്ബിഐ വൈബ്സൈറ്റില്‍ പറയുന്നു. ഏതെങ്കിലും എസ്ബിഐ ബ്രാഞ്ച് വഴി നമ്പർ ബന്ധിപ്പിക്കാവുന്നതാണ്.
Post Your Comments