തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിക്കെതിരെ എന്‍ഡിഎ നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. എന്‍ഡിഎ ചെയര്മാന് പി.എസ്.ശ്രീധരന് പിള്ള നയിക്കുന്ന ജാഥ യില്‍ ബിജെപി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി മുരളീധര റാവു ഉള്‍പ്പെടെ ദേശീയ നേതാക്കള്‍ പങ്കെടുക്കും.
കോടതി വിധി പുനപരിശോധിക്കണമെന്നും ആചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് 10 മണിക്ക് ആലംങ്കോടു നിന്നും ആരംഭിക്കുന്ന യാത്ര കഴക്കൂട്ടത്ത് സമാപിക്കും. നാളെയാണ് സെക്രട്ടറിയേറ്റ് മാര്‍ച്ച്. അതേ സമയം അന്താരാഷ്ടട്ര ഹിന്ദു പരിഷത്തും ശബരിമല സംരക്ഷണ സമിതിയും നടത്തുന്ന ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. വട്ടപ്പാറയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ദേവസം ബോര്‍ഡ് ജംഗഷനില്‍ സമാപിക്കും.
Post Your Comments